നാടക-ചലച്ചിത്രനടൻ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെൻ്ററിയാകുന്നു
ചക്കിട്ടപാറ : ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസ് സംവിധാനം ചെയ്യുന്ന പ്രശസ്ത - നാടക നടനും സിനിമ താരവുമായ മുഹമ്മദ് പേരാമ്പ്ര ജീവിതത്തെ ആസ്പദമാക്കി ശർമിന റഷീദ് നിർമ്മിച്ച ഡോക്‌മെൻ്ററിയുടെ ഫസ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളുടെയും സംവിധായകരുടെയും സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റർ റിലീസ് ആയത്.
അദ്ദേഹത്തിൻ്റെ മാത്രമല്ല, കേരളത്തിലെ ഓരോ നാടക കലാകാരൻ്റെയും ജീവിതം ഈ ഡോക്യുമെൻ്ററിയിലുണ്ട്. കടന്നുവന്ന വഴികളിലെ ദുരിതങ്ങളും അനുഭവങ്ങളുടെ പൊള്ളലും തൊട്ടറിയാം ഈ ദൃശ്യാവിഷ്കാരത്തിൽ. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ നാടകത്തിനും നാടക നടീനടന്മാർക്കുമുള്ള പങ്ക് ഓർമ്മിപ്പിക്കുന്ന ജീവിതം പറയുന്ന ഡോക്യുമെൻ്ററി പുതിയ കാലത്തെ ചിലത് ഓർമിപ്പിക്കുകയും ചെയ്യുന്നു.

Comments
Post a Comment