70-ാം വയസിൽ 13,000 അടി ഉയരത്തിൽനിന്ന് സ്കൈ ഡ്രൈവിംഗ് ; വിസ്‌മയമായി ലീല..

 



ഇടുക്കി: ഇടുക്കിക്കാരി ലീല വീട്ടമ്മമാരെ മാത്രമല്ല നാട്ടുകാരെ ഒന്നട ങ്കം അതിശയിപ്പിച്ചിരിക്കുന്നു. പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം എഴുപതാം വയസിൽ സഫല മാക്കുകയാണ് ഈ വീട്ടമ്മ.

പല സിനിമകളിലും താരങ്ങൾ ആ കാശത്തുനിന്ന് അന്തരീക്ഷത്തിലേ ക്കു ചാടുന്നത് ലീലയും കണ്ടു വണ്ട റടിച്ചിരുന്നിട്ടുണ്ട്. എന്നെങ്കിലും തനി ക്ക് ഇങ്ങനെയൊന്നു ചാടാൻ കഴിയു മെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ, ഒടുവിൽ ആ സ്വ‌പ്നം സഫലമായിരിക്കുന്നു. 13,000 അടി ഉയരത്തിൽനിന്നു സ്കൈ ഡൈവിംഗ് നടത്തി ലീല പുതു ചരി ത്രമെഴുതിയിരിക്കുന്നു.

അടിമാലി കൊന്നത്തടി മുൻ സഹ കരണബാങ്ക് സെക്രട്ടറി പുതിയപറ മ്പിൽ പരേതനായ ജോസിന്റെ ഭാര്യ യാണ് ലീല.

നടത്തിപ്പുകാർക്കും അമ്പരപ്പ്

ദുബായിൽ കൺസ്ട്രക്‌ഷൻ കമ്പനി മാനേജരായ മകൻ ബാലുവിനെ കാണാനാണ് ലീല അവിടേക്കു പറ ന്നത്. എന്നാൽ, സ്വപ്‌നതുല്യമായ നേ ട്ടം കൈവരിച്ചായിരുന്നു മടക്കം. സാ ഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ലീല സ്കൈ ഡൈവിംഗിനെക്കുറിച്ച് അവിടെവച്ച് അറിയാൻ ഇടയായി. ഇതേ ക്കുറിച്ചു മകനോടു ചോദിച്ചപ്പോൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ഒരു കൈ നോക്കാമെന്നായിരുന്നു ബാലു വിന്റെ മറുപടി. ഉടൻതന്നെ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. പിറ്റേന്ന് എത്താനായിരുന്നു നിർദേശം. ബാലുവിനു വേണ്ടിയാണ് ബുക്കിംഗ് എന്നാണ് അധികൃതരും കരുതിയത്. എന്നാൽ, 70കാരി ലീലയുടെ അപേക്ഷ എത്തിയപ്പോൾ അധികൃതർക്കും വിശ്വസിക്കാനായില്ല.

വീഡിയോ കണ്ടിട്ടും മുന്നോട്ട്

അടുത്ത കടമ്പ ശാരീരിക ക്ഷമത പരിശോധനയായിരുന്നു. പൂർണ ആ രോഗ്യവതിയാണെന്നു ബോധ്യപ്പെട്ട തോടെ പച്ചക്കൊടി. പിന്നീട് സ്കൈ ഡൈവിംഗ് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടും കേട്ടും ഇതിനായി ഒരുങ്ങി. വീഡിയോ കണ്ട ശേഷം താ ത്പര്യമില്ലാത്തവർക്കു പിൻമാറാം. എ ന്നാൽ, ലീല തീരുമാനത്തിൽനിന്ന്

അണുവിട പിന്നോട്ടുപോകാൻ തയാ റായില്ല. ഡൈവിംഗ് ദിനത്തിൽ വിമാ നത്തിൽ കയറാനായി അല്‌പദൂരം വാ ഹനത്തിൽ കൊണ്ടുപോയി. അവിടെ നിന്ന് 15 പേർക്കു മാത്രം കയറാവുന്ന ചെറുവിമാനത്തിൽ ഡൈവിംഗ് പോ യിൻ്റിലേക്ക്. വിമാനത്തിൽ കയറിയ പ്പോൾ ഇന്നു തന്നെപ്പോലെ ഡൈവിം ഗിന് എത്തിയിരിക്കുന്നത് നാലു ചെ റുപ്പക്കാരാണെന്ന് ലീലയ്ക്കു മനസി ലായി. ലീലയെ കണ്ടപ്പോൾ അവർ ക്കും അദ്ഭുതം.

25 മിനിറ്റ്

ആദ്യ ഊഴം അവരുടേതായിരുന്നു. ഉയരം കുറഞ്ഞ ഫ്ലൈറ്റിന്റെ വാതിലി ൽ ഇരുന്നിട്ടാണ് താഴേക്കു ചാടേണ്ട ത്. വാതിൽക്കൽ എത്തി താഴേക്കു നോക്കിയപ്പോൾ ആദ്യം ചാടിയവരെ കാണാനില്ല. അപ്പോൾ കൊള്ളിയാൻ പോലെ ഒരു ഭയം മനസിലൂടെ പാ ഞ്ഞു. എങ്കിലും പരിചയ സമ്പന്നനാ യ ഗൈഡിനോടൊപ്പമാണ് ചാടുന്ന തെന്ന് ഓർത്തപ്പോൾ ഭയം വിട്ടകന്നു.

13,000 അടിയിൽനിന്ന് 6,000 അടി ഉ യരത്തിൽ എത്തുമ്പോഴാണ് പാരച്യൂ ട്ട് പ്രവർത്തിപ്പിക്കുന്നത്. 25 മിനിറ്റ് സ മയമെടുക്കും താഴെയെത്താൻ. ഒപ്പമുള്ള ഗൈഡ് എല്ലാ വിവരങ്ങളും പറ ഞ്ഞുനൽകി. വിദൂരദൃശ്യങ്ങളും സ്ഥ ലങ്ങളും അംബരചുംബികളായ കെ ട്ടിടങ്ങളും ഉൾപ്പെടുന്ന കാഴ്‌ചയുടെ വിരുന്ന് ജീവിതത്തിൽ ഇന്നേവരെ ല ഭിക്കാത്ത അത്യപൂർവമായ അനുഭവ മായി. വിമാനത്തിൽനിന്നു ചാടി നി ലംതൊടുന്നതുവരെ വല്ലാത്ത ആ കാംക്ഷയായിരുന്നു.

ഇനിയും ചാടാൻ തയാറാണോ യെന്നു ചോദിച്ചാൽ എത്ര അടി ഉയര ത്തിൽനിന്നും ചാടാമെന്നാണ് ലീല യുടെ മറുപടി. ചെറുപ്പം മുതൽ സാ ഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കി ലും ഡൈവിംഗിനു സമ്മതം മുളാൻ ഇടയാക്കിയത് പട്ടാളക്കാരനായ പി താവിൽനിന്നു പകർന്നുകിട്ടിയ കരു ത്തും ധൈര്യവും പരിശീലനവും മു ലമാണെന്നു ലീല പറയുന്നു.

അവസരം ലഭിച്ചാൽ ബഹിരാകാ ശയാത്രയ്ക്കും മടിയില്ലെന്നും ഇവർ പറഞ്ഞു. ലീലയെ മന്ത്രി റോഷി അഗ സ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, മു ഷ എംപി ജോയ്‌സ് ജോർജ് എന്നിവ രും നിരവധി ബന്ധുക്കളും സുഹൃ ത്തുക്കളും ഫോണിൽ വിളിച്ച് അഭിന ന്ദിച്ചു. മകൾ അമ്പിളി ഹോമിയോ ഡോക്ടറാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി