മേയാൻ വിട്ട 7 ആടുകളെ കാട്ടു നായ്ക്കൾ കടിച്ചു കൊന്നു
ചമൽ: ചമൽ, വെണ്ട ക്കുംചാൽ പ്രദേശത്ത് വന്യജീവി കൾ വളർത്തു മൃഗങ്ങളെ കൊ ന്നൊടുക്കി. ഇന്നലെ റബർ എസ്‌റ്റേറ്റിൽ മേയാൻ കെട്ടിയ 7 ആടുകളെ വന്യ ജീവികൾ കൊ ന്നു. ചമൽ വെണ്ടേക്കും,ചാൽ ഉമ്മണത്ത് യു.കെ.സുരേഷിൻ്റെ 5 വലിയ ആടുകളെയും 2 ആട്ടിൻ കുട്ടികളെയുമാണ് കടിച്ചു കൊ ന്നത്. കൊന്ന ആടുകളുടെ ശരീ രഭാഗങ്ങൾ കടിച്ച് കീറി ഭക്ഷിച്ച നിലയിലാണ്.
അയൽവാസിയുടെ റബർ എസ്റ്റേറ്റിൽ കെട്ടിയതായിരുന്നു. പകൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. സ്‌കൂൾ ബസിലെ ഡ്രൈവറായ സുരേഷ് വൈകിട്ട് 5.15ന് എത്തി തോട്ടത്തിൽ നോക്കിയപ്പോഴാണ് ആടുകളെ കൊന്നിട്ട തു കണ്ടത്. സ്ഥലത്ത് എത്തി കാൽപാടുകളും മറ്റും പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ ആടുകളെ കടിച്ച് കെന്നത് കാട്ടു നായ്ക്കളാണെന്ന് പറഞ്ഞു. നഷ്ട പരിഹാരം നൽകുന്നതിനു ള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.ആടുകളെ നഷ്ടപ്പെട്ട സുരേഷിന് അടിയന്തര നഷ്ടപ രിഹാരം നൽകണമെന്ന് പഞ്ചാ യത്ത് പ്രസിഡന്റ് പ്രോംജി ജയിം സ്, വാർഡ് മെംബർ അനിൽ ജോർജ് എന്നിവർ ആവശ്യപ്പെട്ടു

Comments
Post a Comment