എന്റെ വീട് പദ്ധതിയിൽ മാതൃഭൂമി കരിയാത്തും പാറയിലെ കുടുംബത്തിന് താക്കോൽ കൈമാറി
കൂരാച്ചുണ്ട്: കൊച്ചൗസേപ്പ് ചിറ്റില്ലപ്പിള്ളി നേതൃത്വം നൽകുന്ന കെ. ചിറ്റില്ലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ കൂരാച്ചുണ്ട് കരിയാത്തുംപാറയിലെ കുടുംബത്തിന് താക്കോൽ കൈമാറി.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനയ്ക്കൽ താക്കോൽ കൈമാറി. ജോസ് വെളിയത്ത്, കുര്യൻ ചെമ്പനാനി, ജ്യോതിഷ് രാരപ്പൻകണ്ടി, നിഖിൽ വെളിയത്ത്, മാതൃഭൂമി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
'എന്റെ വീട്' പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 235 വീടുകൾ കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ഇത് വരെ 43 വീടിന്റെ താക്കോലാണ് കൈമാറിയത്.

Comments
Post a Comment