പഞ്ചവടി; കക്കയത്തിന്റെ ചാരുതയിൽ പ്രകൃതി ഒളിച്ചുവെച്ച ഒരിടം

 


അറിയാതെയോ ജാഗ്രത പാലിക്കാതെയോ സമീപിക്കുന്നവർക്ക് ജീവൻ അപകടത്തിലാക്കാൻ സാധ്യതയുണ്ട്. മുന്നറിയിപ്പുകൾ   മുങ്ങി മരണങ്ങൾ നടന്ന സ്ഥലമാണ് മുന്നറിയിപ്പുകൾ അവഗണിക്കാതെതിരിക്കുക . 

 പഞ്ചവടി സന്ദർശിക്കുന്നവർക്ക് ആസ്വാദനത്തോടൊപ്പം ജാഗ്രതയും അത്യാവശ്യമാണ്.

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മലയോര പ്രദേശത്തെ പ്രകൃതി വിരുന്നാണ് കക്കയം. നഗരത്തിൻ്റെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് മാറി പ്രകൃതിയുമായി ഒരുമിക്കാൻ കഴിയുന്ന അപൂർവ്വ കേന്ദ്രം. കക്കയത്തെ പഞ്ചവടി പാലത്തിൽ നിന്ന് കാണുന്ന കാഴ്ച്‌ച ഏതൊരു യാത്രക്കാരനും മനസ്സിൽ പതിഞ്ഞു നിൽക്കും. പച്ചപ്പിനെയും കുത്തനെയുള്ള പാറക്കെട്ടുകളെയും ചുംബിച്ചൊഴുകുന്ന ജലകണങ്ങൾ ഇവിടെ എത്തുന്നവർക്കു വേറിട്ടൊരു ആത്മശാന്തി സമ്മാനിക്കുന്നു.

അധികം പേരറിയാത്തതിനാൽ വിനോദസഞ്ചാരികളുടെ തിരക്ക് കുറഞ്ഞിട്ടുള്ള സ്ഥലമാണിവിടം.  പ്രകൃതിയുടെ സമാധാനപരമായ മുഖം ആസ്വദിക്കാൻ കഴിയുന്ന അപൂർവ്വ സ്ഥലമാണ്. ഈ കരയിൽ നിൽക്കുമ്പോൾ പതിയെ ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കുമ്പോൾ അത് ഒരു സുഖമാണ്. പ്രകൃതിയുടെ ഈ സംഗീതം കേട്ടുനിൽക്കുമ്പോൾ സമയം പോലും നിശ്ചലമാകുന്നതുപോലെ അനുഭവപ്പെടും.

എന്നാൽ ഈ സൗന്ദര്യത്തിനൊപ്പം അപകട സാധ്യതയും ഇവിടെ പതിഞ്ഞു നിൽക്കുന്നുണ്ട്. പെൻസ്റ്റോക്ക് പൈപ്പിൽ നിന്ന് പെട്ടെന്ന് ഒഴുകിയെത്തുന്ന വെള്ളം അതിന്റെ ശക്തിയും വേഗവും കൊണ്ട് അപകടകരമായ സാഹചര്യം സൃഷ്ടിക്കാറുണ്ട്. വെള്ളത്തിന്റെറെ ഈ രൂക്ഷമായ ഒഴുക്ക് അറിയാതെയോ ജാഗ്രത പാലിക്കാതെയോ സമീപിക്കുന്നവർക്ക് ജീവൻ അപകടത്തിലാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് പഞ്ചവടി സന്ദർശിക്കുന്നവർക്ക് ആസ്വാദനത്തോടൊപ്പം ജാഗ്രതയും ആവശ്യമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി