അധ്യാപനം ജീവിതവ്രതമാക്കിയ ഒരു കുടുംബം തോട്ടയ്ക്കാട് വീട്ടിലെ മാതാപിതാക്കളും 4 മക്കളും 2 മരുമക്കളും അധ്യാപകർ

 



കോഴിക്കോട് :  പാറോപ്പടിയിലെ കോഴിക്കോട്  തോട്ടയ്ക്കാട് വീട്ടിൽ രാവിലെ അസംബ്ലിയും വൈകിട്ടു ജനഗണമനയും ഇല്ലന്നേയുള്ളു. ഒരു സ്‌കൂൾ തുടങ്ങാനുള്ളത അധ്യാപകരുണ്ട്. ഒരു മേൽക്കുര യ്ക്കു കീഴിൽ 6 അധ്യാപകർ. ഈ അധ്യാപക ദിനത്തിൽ ഈ കുടുംബത്തിനു പറയാനുള്ളത് അധ്യാപനത്തിന്റെ മഹത്വത്തെ ക്കുറിച്ചാണ്.

ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഗവേ ണിങ് ബോഡി അംഗമായിരുന്ന സാഹിത്യകാരൻ വർഗീസ് തോട്ട യ്ക്കാടിന്റെ കുടുംബമാണ് അധ്യാപകരുടെ എണ്ണത്തിൽ എ പ്ലസ് ഗ്രേഡ് നേടുന്നത്.

പഴയകാല കുടിയേറ്റചരിത്രമുള്ള വർഗീ സ് തോട്ടയ്ക്കാട് 1965ൽ കണ്ണൂരിലെ പേരാവൂർ സെന്റ് ജോസഫ്‌സ് സ്കൂളിൽ മലയാളം അധ്യാപകനായാണു തുടങ്ങിയത്. കട്ടി പ്പാറ ഹൈസ്‌കുളിൽ മലയാളം അധ്യാപിക യായിരുന്ന ഭാര്യ ത്രേസ്യാമ്മ വർഗീസ് രണ്ടു വർഷം മുൻപാണ് ഓർമയായത്.

വർഗീസ് തോട്ടയ്ക്കാടിൻ്റെ നാലു മക്കളും അധ്യാപകരാണ്. മുത്ത മകൻ ഡോ.മനു എൻജിനീയറിങ് കോളജ് അധ്യാപകനാണ്. രണ്ടാമത്തെ മകൾ തുഷാര നഴ്‌സിങ് പഠനം പൂർത്തിയാക്കിയശേഷം അധ്യാപന ജോലി തിരഞ്ഞെടുത്തയാളാണ്. വടകര സെന്റ് ആന്റണീസ് എൽപി സ്‌കുളിലാണിപ്പോൾ.

മൂന്നാമത്തെ മകളായ സിതാര തിരുവമ്പാടി എച്ച്എസിലെ ഇംഗ്ലിഷ് അധ്യാപിക. അടു ത്തയാൾ ജുവാനയാകട്ടെ മാതാപിതാക്കൻ മാരെപ്പോലെ മലയാളം അധ്യാപികയും.മേപ്പാടി സെന്റ് ജോസഫ്‌സ് എച്ച്എസ്എ സിലാണ് പഠിപ്പിക്കുന്നത്.

ഇവരെക്കൂടാതെ മരുമക്കൾ രണ്ടു പേർ കുടി അധ്യാപകരാണ്. ജിസ്മോൻ ചെറി യാൻ പറയഞ്ചേരി ഗവ. ഹയർ സെക്കൻഡ റി സ്കൂ‌ളിലും അനൂപ് ചാക്കോ പന്തീരാങ്കാവ് ഹൈസ്കൂ‌ളിലും.

കുടിയേറ്റത്തിന്റെ ചരിത്രവും കുടിയേറ്റമേ ഖലയിലെ ഭാഷയെക്കുറിച്ചുമുള്ള പഠനവും തന്റെ പുസ്‌തകങ്ങൾക്കു വിഷയമാക്കിയ വർഗീസ് കുട്ടിക്കാലത്ത് കോട്ടയത്തെ ബാല ജനസഖ്യം പ്രവർത്തകനായിരുന്നു.

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ ബാലജ നസഖ്യം പ്രസിഡന്റായിരുന്ന കാലത്ത് വർ ഗീസ് ആയിരുന്നു സെക്രട്ടറി.

തിരുവിതാംകൂറിൽ നിന്നു മലബാറിലെ ത്തിയ കർഷകരുടെ മക്കൾക്കു മലയാള സാഹിത്യത്തിൽ താൽപര്യം വളർത്തിയെടു ത്തത് ഇദ്ദേഹത്തെപ്പോലുള്ള അധ്യാപകരാ ണ്. ഏറെക്കാലം കല്ലാനോട് സെൻ്റ് മേരീസ് സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്നു. ഭാഷയോടും സാഹിത്യത്തോടുമുള്ള സ്നേഹമാണ് ഇന്നും തന്റെ ഊർജമെന്നു വർഗീസ് തോട്ടയ്ക്കാട് പറയുന്നു.

വെള്ളിമാടുകുന്നിലെ 'സഹൃദയ' എന്ന കുട്ടായ്‌മ എല്ലാ മാസവും ഒത്തുചേർന്ന് സാ ഹിത്യം ചർച്ച ചെയ്യുന്നതും ഇദ്ദേഹത്തിന്റെ യും സുഹൃത്തുക്കളുടെയും ശ്രമഫലമായാണ്


.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി