കൊന്നിട്ടു മുങ്ങാമെന്ന് കരുതിയോ... 31 വർഷത്തിനുശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
ചെങ്ങന്നൂർ: 31 വർഷം മുമ്പു കൊലപാതകം നടത്തി ഒളിവിൽപോയ പിടികി ട്ടാപ്പുള്ളിയെ ചെങ്ങന്നൂർ പോലീസ് പി ടികൂടി. ചെറിയനാട് അരിയന്നൂർശേരി കുറ്റിയിൽ പടിറ്റേതിൽ ജയപ്രകാ ശാ(57)ണ് ചെങ്ങന്നൂർ പോല പോലീസിന്റെ പിടിയിലായത്. 1994ൽ ചെങ്ങന്നൂർ ചെ റിയനാട് ചെന്നക്കോടത്ത് വീട്ടിൽ കു ട്ടപ്പപ്പണിക്കരെ (71) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ചെന്നി ത്തല ഒരിപ്രം ഭാഗത്തെ ഇയാളുടെ വീ ടിനു സമീപത്തുനിന്നാണ് അറസ്റ്റ് നട ന്നത്.
1994 നവംബർ 15നു രാത്രി 7.15 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേ ക്കു നടന്നുപോവുകയായിരുന്ന കുട്ടപ്പ പ്പണിക്കരെ കനാലിനു സമീപത്തു ജ യപ്രകാശ് കല്ലുകൊണ്ടും കൈകൊ ണ്ടും മർദിക്കുകയും ചവിട്ടുകയും ചെ യ്തെന്നാണ് കേസ്. ഗുരുതര പരിക്കു കളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെ ട്ട കുട്ടപ്പപ്പണിക്കർ ഡിസംബർ നാലിന് മരിച്ചു. കുട്ടപ്പപ്പണിക്കർ ജയപ്രകാശി ന്റെ വീട്ടുകാരെക്കുറിച്ചു മോശം പരാമ ർശം നടത്തിയതിൽ പ്രകോപിതനാ യാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു ശേഷം പ്ര തി മുംബൈയിലേക്കു കടന്നു. മർദന മേറ്റയാൾ മരിച്ചതറിഞ്ഞ് അവിടെനിന്ന് സൗദി അറേബ്യയിലേക്കു രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താൻ കഴിയാത്തതി നെത്തുടർന്ന് 1997ൽ പോലീസ് കോട തിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർ ന്ന് 1999ൽ ജയപ്രകാശിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. 28 വർഷമാ യി കേസിന്റെ വിചാരണ മുടങ്ങിക്കിട ക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി യുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ. ബിനുകുമാ റിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എ.സി. വിപിൻ്റെ നേതൃത്വത്തിലുള്ള എസ്ഐ എസ്. പ്രദീപ് സിപിഒമാരാ യ ബിജോഷ് കുമാർ, വിബിൻ കെ. ദാ സ് തുടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകത്തിനു ശേഷം പ്രതി യുടെ സഹോദരങ്ങളും വീടും സ്ഥല വും വിറ്റു നാടുവിട്ടിരുന്നു. പ്രതിയുടെ സഹോദരി കാസർഗോഡ് കാഞ്ഞങ്ങാ ട്ടും സഹോദരൻ പൂനയിലും താമസി ക്കുന്നതായി കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജയ പ്രകാശ് ഗൾഫിലാണെന്നു മനസിലാ ക്കിയത്. തുടർന്ന് ഇയാൾ ചെന്നിത്ത ല കാരാഴ്മയിൽനിന്നു വിവാഹം കഴി ച്ച് നാട്ടിൽ അവധിക്കാലത്ത് എത്തുന്നു ണ്ടെന്നു രഹസ്യവിവരം ലഭിച്ചു. ഇതേ ത്തുടർന്നു നടത്തിയ അന്വേഷണത്തി ൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റി മാൻഡ് ചെയ്തു.

Comments
Post a Comment