ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ; 28-കാരനായ അങ്കമാലി സ്വദേശിയിൽ മിടിക്കുന്നത് കൊല്ലം സ്വദേശി ഐസക് ജോർജിന്റെ ഹൃദയം

 


പത്തനാപുരം :  തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ പരേതനായ ജോർജിന്റെ മകൻ ശ്രീ. ഐസക്ക് ജോർജിന് ( 33 )അവിട്ടം ദിനത്തിലാണ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്.


 കിഴക്കേത്തെരുവ് പള്ളിമുക്കിൽ സ്വന്തമായി നടത്തുന്ന റെസ്റ്റോറൻ്റിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോൾ അദ്ദേഹത്തെ ഒരു ഇരുചക്ര വാഹനം വന്നിടിക്കുകയായിരുന്നു. ഇന്ന് കിംസ് ആശുപത്രിയിൽ അദ്ദേഹത്തിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിക്കുമ്പോൾ ഐസക്ക് ജോർജ്ജ് മരിക്കുകയല്ല, ആറോളം മനുഷ്യർക്ക് പുതുജീവൻ നൽകുക യാണ് ചെയ്യുന്നത് . . 


 കിംസ് ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കൊച്ചിയിലെത്തുന്ന ഐസക്കിൻ്റെ ഹൃദയം ഇനിമുതൽ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ എന്ന യുവാവിൻ്റെ ശരീരത്തിൽ ജീവൻ്റെ തുടിപ്പ് നിലനിർത്തും. കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവ ദാനം ചെയ്യുകയാണ്. ഇതിലൂടെ 2 പേർക്ക് കാഴ്ചയുടെ വെളിച്ചവും നാലുപേർക്ക് പുതുജീവനും നൽകിക്കൊണ്ടാണ് ഐസക്ക് നമ്മളിൽ നിന്ന് കടന്നു പോകുന്നത് ...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി