പൊരുത്തപ്പെടണം, ആ സാഹചര്യത്തിൽ ചെയ്തു പോയി'; കളഞ്ഞുപോയ സ്വർണമാല 21 വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടി, ഒപ്പം ഒരു കത്തും

 


പാലക്കാട്:   21 വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടമായ സ്വർണമാല തിരികെ ലഭിച്ച സന്തോഷത്തിലാണ് ഖദീജ. നഷ്ടമായ സ്വർണമാലയ്ക്ക് പകരം അതിന് സമാനമായ മറ്റൊരു മാലയാണ് ഖദീജയെ ഇപ്പോൾ തേടിയെത്തിയത്. ഒപ്പം ക്ഷമ ചോദിച്ച് ഒരു ഊമ കത്തും കൊറിയറിൽ ഉണ്ടായിരുന്നു.

വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിലേക്കുള്ള ഒരു യാത്രയിലായിരുന്നു ഖദീജയ്ക്ക് തന്റെ സ്വർണമാല നഷ്ടമായത്. അന്ന് ഭർത്താവും ഖദീജയും ചേർന്ന് മാല അന്വേഷിച്ച് ഏറെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ മാലയെ പറ്റിയെല്ലാം മറന്നിരിക്കെ, കഴിഞ്ഞ ദിവസം ഒരു കൊറിയറുണ്ടെന്ന് പറഞ്ഞ് മകൻ ഇബ്രാഹിമിന് ഒരു കോൾ വന്നു. വീട്ടിൽ നിന്ന് എന്തെങ്കിലും ഓർഡർ ചെയ്തതാവും എന്ന് കരുതി ചെന്ന ഇബ്രാഹിമിന് ലഭിച്ചത് ഒരു കത്തും സ്വർണമാലയുമായിരുന്നു.

വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ഒരു സ്വർണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എന്റെ പ്രത്യേക സാഹചര്യത്തിൽ അത് ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ന് ഞാൻ അതിന്റെ പേരിൽ വല്ലാതെ ദുഖിതനാണ്.

ആയതിനാൽ എഴുത്തിനോട് കൂടെ അതിനോട് സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു കുറപ്പിലുണ്ടായിരുന്നത്.

അതേസമയം, അജ്ഞാതനെ തേടി പോകാൻ താൽപര്യമില്ലായെന്നും കൈപ്പിഴ തിരുത്താൻ കാണിച്ച മനസിനായി ബഹുമാനിക്കുന്നുവെന്നുമായിരുന്നു കത്തിന് ഖദീജയുടെ മറുപടി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി