കൂരാച്ചുണ്ടിൽ വിപുലമായ പരിപാടികളോടെ പഞ്ചായത്ത് തല കേരളോത്സവം 2025




കൂരാച്ചുണ്ട്:  പഞ്ചായത്ത് തലത്തിൽ വിവിധ പരിപാടികളോടെ ഏറ്റവും ഭംഗിയായും ചിട്ടയോടെയും കേരളോത്സവം 2025 നടത്തുവാനായി സ്വാഗതസംഘം രൂപീകരിച്ചു. കൂടാതെ ഫിനാൻസ്, ആർട്സ്, സ്പോർട്സ് എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഓ കെ അമ്മദ് അദ്ധ്യക്ഷസ്ഥാനം വഹിച്ചു. കെ കെ അഷറഫ് സ്വാഗതം പറഞ്ഞു. സിമിലി ബിജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, യൂത്ത് ക്ലബ് ഭാരവാഹികൾ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


സെപറ്റംബർ 17 നുള്ളിൽ സബ് കമ്മിറ്റികൾ ചേർന്ന് കാര്യങ്ങൾ വിലയിരുത്തുവാൻ തീരുമാനിച്ചു. സിനി ഷിജോ ആർട്സ് കമ്മിറ്റിയുടെയും, ആന്റണി പി എസ് സ്പോർട്സ് കമ്മിറ്റിയുടെയും വിൻസി തോമസ് ഫിനാൻസ് കമ്മിറ്റിയുടെയും നേതൃസ്ഥാനം ഏറ്റെടുത്തു. മത്സരങ്ങൾ നടത്തേണ്ടുന്ന തിയ്യതി പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി