ചക്കിട്ടപാറയിൽ 15 ലക്ഷം ചെലവഴിച്ചു നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് നാടിന് സമർപ്പിച്ചു
ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് 2025- 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം ചെലവഴിച്ചു നിർമ്മിച്ച ആർ രവീന്ദ്രൻ സ്മാരക ബസ് വെയ്റ്റിംഗ് ഷെഡ് പേരാമ്പ്ര എം.എൽ.എ. ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ,ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ കെ.എ ജോസുക്കുട്ടി, ആലീസ് ടീച്ചർ, രാജേഷ് തറവട്ടത്ത് , സി.ഡി. എ സ് ചെയർ പേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി. സുരാജൻ, കെ.പി പ്രേമരാജ്, രാജീവ് തോമസ്, ബിജു ചെറുവത്തൂർ, ആവള ഹമീദ് എന്നിവർ സംസാരിച്ചു.

Comments
Post a Comment