എന്തൊരു വിധിയിത്! ജീവനുണ്ടെന്ന് തെളിയിക്കാൻ ചായസൽക്കാരത്തിൽ പങ്കെടുത്ത് 12 'പരേതർ'

 


കോഴിക്കോട്: "മരണമടഞ്ഞ' ആ 12 പേരും എത്തി. ഒരു മേശയ്ക്ക് ചു റ്റുമിരുന്ന് നാട്ടുകാർക്കൊപ്പം ചാ യയും പലഹാരവും കഴിച്ചു. പരേ തരെ ആരും ആഭിചാര കർമങ്ങ ളിലൂടെ വിളിച്ചു വരുത്തിയതല്ല. ജീവിച്ചിരിക്കുന്ന തങ്ങളെ പരേ തരാക്കിയതിലുള്ള പ്രതിഷേധം അറിയിക്കാനായിരുന്നു രേഖക ളിൽ മരണമടഞ്ഞവർ പൊതുസ ദസിൽ സംഘടിപ്പിച്ച ചായകുടി സദസിൽ പങ്കെടുത്തത്.


കോഴിക്കോട് കുരുവട്ടൂർ പ ഞ്ചായത്തിലാണ് 'പരേതർക്കൊ പ്പം ചായസൽക്കാരം' അരങ്ങേ റിയത്. കുരുവട്ടൂർ ഗ്രാമപഞ്ചായ ത്തിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 12 പേരാണ് യുഡിവൈഎഫ് സംഘടിപ്പിച്ച പരിപാടിയിൽ ഒത്തുകൂടിയത്. രാഹുൽഗാന്ധി ബീഹാറിലെ വോട്ടർമാർക്കുവേണ്ടി നടത്തിയ തുപോലെ, പരേതർക്കൊപ്പമു ള്ള വ്യത്യസ്‌തമായ പ്രതിഷേധം ഏറെ ശ്രദ്ധേയമായി.


സിപിഎമ്മിന്റെ നിർദേശത്തെ തുടർന്നാണ് പേരുവെട്ടി ജീവിച്ചി രിക്കുന്നവരെ പരേതരാക്കിയതെ ന്നാണ് യുഡിഎഫിൻ്റെ ആരോ പണം. 69 വയസുള്ള ആമിന ഉമ്മ ഉൾപ്പെടെയുള്ളവരാണ് തങ്ങൾ പരേതരല്ലെന്ന് അറിയിക്കാൻ തെ രുവിലിറങ്ങി ചായ കുടിച്ചത്. പ്ര തിഷേധത്തിന് എത്തിയവരെ ല്ലാം ഒരു വാർഡിലെ വോട്ടർമാരാ ണ് എന്ന സവിശേഷതയും ഉണ്ട്.


വോട്ടർപട്ടികയിൽ നിന്ന് പേ ര് നീക്കം ചെയ്തതിന്റെ കാര ണം തിരക്കിയപ്പോൾ 'നിങ്ങൾ മ രിച്ചു പോയി' എന്നായിരുന്നു വ ത്രെ ഉദ്യോഗസ്ഥരുടെ മറുപടി. തങ്ങൾ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കാൻ യുഡിഎഫ് നേ തൃത്വത്തിൻ്റെ സഹായത്തോടെ ഇവർ നിയമപോരാട്ടം ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫ് പഞ്ചാ യത്ത് കമ്മിറ്റി നൽകിയ കേസി ൽ തെരഞ്ഞെടുപ്പ് കമ്മീഷനോ ടും കളക്ടറോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. കേസ് ഇനി 30ന് പരിഗണിക്കും. 60 വർഷത്തിലേറെയായി എൽ ഡിഎഫാണ് കുരുവട്ടൂർ പഞ്ചാ യത്ത് ഭരിക്കുന്നത്. അതിനിടെ


ആശാ വർക്കർക്ക് പറ്റിയ പിഴവ് എന്ന് പറഞ്ഞ് സംഭവത്തെ ല ഘുകരിക്കാനുള്ള ശ്രമവും നട ക്കുന്നുണ്ട്. പരേതർക്കൊപ്പം ചാ യസൽക്കാരം പരിപാടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി. പി.എം ജിഷാൻ ഉദ്ഘാടനം ചെ യ്‌തു. റഷീദ് പോലൂർ അധ്യക്ഷ നായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി