‘ശ്രദ്ധിക്കണം, ഇവിടെ 12പേർ മുങ്ങിമരിച്ചിട്ടുണ്ട് കക്കയം പുഴയ്ക്ക് സമീപം അപകടസൂചനാബോർഡുകൾ സ്ഥാപിച്ചു

 


കൂരാച്ചുണ്ട്:  ജില്ലയിലെ പ്രകൃതിരമണീയമായ കരിയാത്തും പാറ, കക്കയം, തോണിക്കടവ് പ്രദേശങ്ങളിൽ എത്തുന്നവർ റിസർവോയറിലും കക്കയം പുഴയിലും ഇറങ്ങി അപകടം പതിവാകുന്നതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കക്കയം പുഴയുടെ മേഖലയിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

റിസർവോയറിലേക്ക് വിനോദസഞ്ചാരികൾ കുളിക്കുവാനിറങ്ങുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. 

 കക്കയം പഞ്ചവടി, 30-ാം മൈൽ മേഖലയിൽ പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുൻപ് കക്കയത്ത് ചേർന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം ഇന്നലെ ബോർഡ് സ്ഥാപിച്ചത്.

കക്കയം പുഴയുടെ മേഖലയിൽ കഴിഞ്ഞ ജൂലൈ 9ന് കിനാലൂർ സ്വദേശിയായ യുവാവ് മു ങ്ങി മരിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി കക്കയം, കരിയാത്തുംപാറ മേഖലയിൽ 12 ടൂറിസ്‌റ്റുകളാണ് അപകടത്തിൽപെട്ട് മരിച്ചത്.

കക്കയം പുഴ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്താത്തതിനെത്തുടർന്ന് ടൂറിസ്റ്റുകൾ പുഴയിൽ ഇറങ്ങുന്നത് പതിവാണ്. അപകടം ഒഴിവാക്കാൻ ഗൈഡുകളെ നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ബോർഡ് സ്ഥാപിക്കൽ ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി ഡാർളി പുല്ലംകുന്നേൽ, ബേബി തേക്കാനത്ത്, മുജീബ് കക്കയം, ആൻഡ്രൂസ് കട്ടിക്കാന, പത്രോസ് പന്നിവെട്ട്പറമ്പിൽ, നിപിൻ ഐകുളമ്പിൽ, അനീഷ് മറ്റത്തിൽ, ഇസ്മായിൽ ഓടക്കയിൽ, സുജ പത്രോസ്, കുഞ്ഞിമൊയ്തി വലിയപറമ്പിൽ, ജതീഷ് ,എന്നിവർ നേതൃത്വം നൽകി.

കക്കയം, കാരിയാത്തുംപാറ, തോണിക്കടവ് എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കുവാനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാൻ പഞ്ചായത്ത് തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി