ഈരാറ്റുപേട്ട - കൂരാച്ചുണ്ട് - ചക്കിട്ടപ്പാറ LS FP സർവീസ് തിരികെ വരുന്നു

 



കൂരാച്ചുണ്ട്/ ചക്കിട്ടപാറ:   2016 ൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ഈരാറ്റുപേട്ട ചക്കിട്ടപ്പാറ ksrtc ബസ് തിരിച്ചു വരവിന്റെ പാതയിൽ.... ശ്രീ ജോസ് ചെറിയൻപുറത്ത് & ജോബി വാളിയംപ്ലാക്കാലിന്റെ നേതൃത്വത്തിൽ 2016 ഇൽ ksrtc ബസ് നമ്മുടെ നാട്ടിലേക്ക് സർവീസ് നടത്താൻ വേണ്ടി ശ്രമങ്ങൾ നടത്തിയതിന്റെ ഫലമായി ബസ് അനുവദിച്ചു കിട്ടുകയും ചുരുങ്ങിയ കാലയളവിൽ ബസ് സർവീസ് നടത്തുകയും സമയ പരിമിതികൾ കൊണ്ടും സ്റ്റാഫ്കൾക്ക് മതിയായ വിശ്രമം ലഭിക്കാത്തതിനാൽ ആ സർവീസ് ഇടക്കാലത്തു നിലച്ചു പോവുകയാണ് ചെയ്തത്.... രാത്രി കാലങ്ങളിൽ കൂരാച്ചുണ്ടിൽ നിന്നും കോഴിക്കോട് വഴി അത്യാവശ്യ സർവീസ് സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ അത്തരം സർവീസ് ആവശ്യമാണെന്ന് പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപ്പാറ പാസഞ്ചർ മെംബേർമാരുടെ അഭ്യർത്ഥന മാനിച്ചു ബഹുമാനപ്പെട്ട പൂഞ്ഞാർ മുൻ എം ൽ എ ശ്രീ പി സി ജോർജ് അവർകൾക്ക് നിവേദനം സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ നിർത്തി പോയ ഈരാറ്റുപേട്ട - ചക്കിട്ടപ്പാറ ബസ് സർവീസ് അനുവദിച്ചു തരുകയും ബസ് സർവീസ് തുടങ്ങാൻ ഉള്ള നടപടി ക്രമങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്..... 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി