പശുക്കടവ് സ്വദേശിനി ചൂളപറമ്പിൽ ബോബിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണം; CPIM
പശുക്കടവ് കോങ്ങാട് മലയിൽ ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി യെയുംഅവരുടെ വളർത്തു പശുവിനെയും കഴിഞ്ഞ ദിവസമാണ് തൊട്ടടുത്തപറമ്പിലെ ആൾ താമസമില്ലാത്ത വീടിനടുത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബോബി വൈദ്യുതാഘാതംഏറ്റു മരിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വനത്തിനോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് വന്യജീവികളെ പിടികൂടാൻ വച്ച വൈദ്യുതി കെണിയിൽ ബോബി അകപ്പെടുകയായിരുന്നു.
മാൻ, മ്ലാവ്, പന്നി തുടങ്ങിയ വന്യജീവികളെ പിടികൂടി വില്പനനടത്തുന്ന സംഘങ്ങളാണ് കെണി ഒരുക്കിയത് എന്നാണ് മനസ്സിലാക്കാൻ കഴിഞതെന്നും,
മലയോരത്തെ പാവപ്പെട്ട കുടുംബമാണ് ബോബിയുടെത്.
രണ്ട് പെൺകുട്ടികളും ഒരു മകനും ഭർത്താവും അടങ്ങുന്ന കുടുംബം ബോബിയുടെ കഠിനാധ്വാനം കൊണ്ടാണ്ജീവിച്ചു പോയിരുന്നത്.
ബോബിയുടെമരണത്തോടുകൂടി ഒരു പാവപ്പെട്ട കുടുംബം അനാഥമാക്കപ്പെട്ടിരിക്കുകയാണ്.
വൈദ്യുതി കെണിയുരുക്കി ബോബിയെ കൊലപ്പെടുത്തിയവരെ എല്ലാവരെയും കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും.
പാവപ്പെട്ട ബോബിയുടെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ സഹായം നൽകണമെന്നും സിപിഐഎം മുള്ളൻ കുന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Comments
Post a Comment