പേരാമ്പ്രയിൽ കുറുക്കന്റെ അക്രമണം;പെൺകുട്ടിക്കും വയോധികനും കടിയേറ്റു

 



പേരാമ്പ്ര: പേരാമ്പ്രയിൽ  കുറുക്കന്റെ ആക്രമണം. കല്പത്തൂർ അഞ്ചാംപിടിക പരിസരപ്രദേശത്ത് ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. സുഖമില്ലാതെ വീടിനകത്ത് മുറിയിൽ കിടന്ന 11 വയസുള്ള കുട്ടിയെ ഭ്രാന്തൻ കുറുക്കൻ വീടിനകത്തുകയറി കാലിന് കടിച്ചു. വയോധികനായ കാവുംപൊയിൽ രാജനും (80) കടിയേറ്റു.


നിരവധി വീട്ടുമൃഗങ്ങളെയും ഭ്രാന്തൻ കുറുക്കൻ കടിച്ചിട്ടുണ്ട്. നാട്ടുകാർ കുറുക്കന്റെ പുറകെ ഓടിയെങ്കിലും പിന്നെ കാണാൻ സാധിച്ചില്ല. മറ്റ് തെരുവ് നായകളെയും കടിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമികചികിത്സക്ക്

ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി