മലയോര ഹൈവേ; ചക്കിട്ടപാറ ടൗണിൽ കടകൾ ഇടിച്ചുപൊളിച്ചത് അനീതിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ചക്കിട്ടപാറ : കച്ചവടക്കാർക്ക് നോട്ടിസ് നൽകാതെയും റോഡി ന്റെ അളവ് ബോധ്യപ്പെടുത്താ തെയും മലയോര ഹൈവേ നിർ മാണത്തിനായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബലമായി കച്ച വട സ്ഥാപനങ്ങൾ ഇടിച്ചുപൊളി ച്ചത് അനീതിയാണെന്ന് വ്യാപാ രി വ്യവസായി ഏകോപന സമി തി യൂണിറ്റ് യോഗം ആരോപിച്ചു. സംഭവത്തിൽ ശക്‌തമായി പ്രതി ഷേധിച്ചു. പ്രസിഡന്റ് ബെന്നി കാരിത്തടത്തിൽ അധ്യക്ഷത വഹിച്ചു.
കെട്ടിട ഉടമകളുടെയും വ്യാപാ രികളുടെയും യോഗം വിളിച്ച് സമ വായം ഉണ്ടാക്കിയാണു റോഡ് പണി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
മലയോര ഹൈവേ നിർമാണ ത്തിൽ റോഡ് കയ്യേറ്റക്കാരെ സം രക്ഷിക്കുന്ന പഞ്ചായത്ത് പ്രസി ഡന്റിന്റെയും സിപിഎമ്മിന്റെയും നിലപാട് പ്രതിഷേധാർഹമാണ ന്ന് ബിജെപി പഞ്ചായത്ത് കമ്മി റ്റി ആരോപിച്ചു.
വ്യാപാരികളും കെട്ടിട ഉടമക ളും ചേർന്ന് കലക്ടർക്കും കെആർഎഫ്ബിക്കും പരാതിനൽകിയിട്ടും പഞ്ചായത്ത് പ്രസി ഡന്റിന്റെ നേതൃത്വത്തിൽ ഗുണ്ടാ യിസത്തിലൂടെയാണു കെട്ടിട ങ്ങൾ പൊളിച്ചു നീക്കിയത്. റോ ഡ് പണി തൽക്കാലം നിർത്തിവ യ്ക്കാൻ ഹൈക്കോടതി ഉത്തര വ് ഉണ്ടായിട്ടും പൊലീസ് പഞ്ചാ യത്ത് പ്രസിഡന്റിന്റെ തീരുമാന ത്തോട് ചേർന്ന് പ്രവർത്തിക്കുക യായിരുന്നു.
🖊️ജോബി മാത്യു

Comments
Post a Comment