നാളികേര ഫെഡറേഷനുകളുടെ കടക്കെണി മൂന്നുകോടിയിലേക്ക് ; ജപ്തിഭീഷണിയിൽ കർഷകസംരംഭകർ

 


ചക്കിട്ടപാറയിലെ മലനാട് നാളികേര ഫെഡറേഷൻ കൊപ്ര ഡ്രയർ യൂണിറ്റ്


ചക്കിട്ടപാറ: കാർഷിക സംരം ഭത്തിനായി വായ്പയെടുത്ത് ജപ്തിഭീഷണിയുടെ ആശങ്ക യിലാണ് ജില്ലയിലെ ഒരുകൂട്ടം കർഷകർ. പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിക്കുകീഴിൽ കർഷക ഫെഡറേഷനുകൾ കേരളബാങ്കിൽ നിന്ന് വായ്പയെടുത്ത് തുടങ്ങിയ കൊപ്ര ഡ്രയറുകൾ പ്രവർത്തിക്കാത്തതാണ് ഇവരെയെല്ലാം കടക്കെണിയിൽ കുരുക്കിയത്.


കമ്പനിക്ക് അനുബന്ധമാ യി പ്രവർത്തിക്കാൻ ചക്കിട്ടപാറ, മലനാട്, കൂത്താളി ബാപ്പുജി, ചങ്ങരോത്ത്, പേ രാമ്പ്ര, എടവരാട്, നൊച്ചാ ട്, ഉള്ളിയേരി, അത്തോളി, ചെങ്ങോട്ടുകാവ്, മൂടാടി, കീ ഴരിയൂർ, അരിക്കുളം, മേപ്പ യ്യൂർ എന്നിങ്ങനെ ഫെഡറേ ഷനുകൾ രൂപവത്കരിക്കു കയും 14 സ്ഥലത്ത് ഡ്രയറു കൾ സ്ഥാപിക്കുകയുമായിരു ന്നു. യന്ത്രങ്ങൾ സ്ഥാപിക്കാ നായി 2016-ൽ 16 ലക്ഷം രൂ പവീതമണ് ഓരോയൂണിറ്റും ബാങ്കിൽനിന്ന് വായ്പയെടുത്ത ത്. 9.5 ശതമാനമായിരുന്നു പലിശ. ഇപ്പോൾ 29 ലക്ഷംവ രെ ബാധ്യതയായി. നാളികേ രവികസന ബോർഡിൽനി ന്ന് ആറുലക്ഷം രൂപ സബ്‌സി ഡി ഓരോ ഡ്രയർ യൂണിറ്റി നും അനുവദിച്ചിരുന്നു. ഇത് പൂർണമായി ലഭിച്ചവർക്ക് 28 ലക്ഷം രൂപ ബാധ്യതയുണ്ട്. സബ്‌സിഡി പൂർണമായി ലഭി ക്കാത്ത ഫെഡറേഷനുകളു മുണ്ട്.


സ്വന്തം സ്ഥലമുള്ളതിനാൽ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോഷ്യത്തി ന്റെ സഹായധനം ലഭിച്ചതി നാൽ ഉള്ളിയേരി ഫെഡറേ ഷന് പണം തിരിച്ചടയ്ക്കാനാ യി. എല്ലാ ഫെഡറേഷനുകളു മായി മൂന്നുകോടിയേളം രൂപ ഇപ്പോൾ പലിശയടക്കം തിരിച്ചടയ്ക്കാനുണ്ട്. ഒൻപതംഗമു ള്ള ഫെഡറേഷനുകളുടെ ഭര ണസമിതിയുടെ ഭാരവാഹി കളിൽ ചിലരൊക്കെ മരിച്ചു. വായ്പാബാധ്യത നിലനിൽക്കു ന്നതിനാൽ അവരുടെ കുടും ബാംഗങ്ങളും വലിയപ്രയാസ ത്തിലാണ്. അസുഖബാധിത രായ മറ്റുചിലരാകട്ടെ അതി ലേറെ മാനസികസമ്മർദവും നേരിടുന്നു.


തകർന്നത് വലിയ കർഷക സ്വപ്‌നങ്ങൾ വലിയ സ്വപ്നങ്ങളുമായാണ് നാളികേരാധിഷ്ഠിത ഉത്പന്ന ങ്ങൾ നിർമിക്കാൻ നാളികേര കമ്പനിയും ഫെഡറേഷനുക ളും തുടങ്ങിയത്. വിപണിവില യേക്കാൾ മൂന്നുരൂപ അധികം നൽകി തേങ്ങ സംഭരിക്കാനാ യിരുന്നു പദ്ധതി. അംഗങ്ങളായ കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നായി രുന്നു വാഗ്ദാനം. എന്നാൽ, എല്ലാപ്രതീക്ഷയും വളരെവേ ഗം അസ്ഥാനത്തായി. 28,610 കർഷകർ കമ്പനിയിൽ അംഗ ങ്ങളായിരുന്നു. ഫെഡറേഷ നുകൾക്കുകീഴിൽ 220 കോക്ക നട്ട് പ്രൊഡ്യൂസർ സൊസൈ റ്റികളുമുണ്ടായിരുന്നു. മൂന്നു കോടി രൂപയുടെ ഷെയറുക ളും കമ്പനി ആദ്യഘട്ടത്തിൽ സ്വരൂപിച്ചു. ചക്കിട്ടപാറയ്ക്കു സമീപം പേരാമ്പ്ര കോക്കന ട്ട് പ്രൊഡ്യൂസർ കമ്പനിക്കാ യി നാളികേര സംസ്കരണ സമു ച്ചയം നിർമിച്ചു. 5.75 കോടി യുടെ ഫണ്ടുപയോഗിച്ച് 2017 1 ഫെബ്രുവരിയിലായിരുന്നു തു ടക്കം. രണ്ടേകാൽ കോടി വാ യ്പയും മൂന്നരക്കോടി കർഷകരുടെ ഓഹരിയുമായിരുന്നു.പിന്നീട് കമ്പനിക്കും ആറേ കാൽ കോടിയുടെ വായ്പാബാ ധ്യതയായി.


നശിക്കുന്നത് കോടികളുടെ യന്ത്രങ്ങൾ


നീരയടക്കം തെങ്ങിൽനിന്നുള്ള വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന 25 കോടിയോളം രൂപയുടെ പദ്ധതിയാണ് വിഭാവനംചെ യ്തത്. കോടികളുടെ ആധുനി കയന്ത്രങ്ങളും സ്ഥാപിച്ചു. നീര, വെർജിൻ കോക്കന ട്ട് ഓയിൽ, തേങ്ങാവെള്ളം, വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങാ പൗഡർ, തേങ്ങാ തേൻ, ചകിരിച്ചോർ, ചകിരി നാര് എന്നിവയെല്ലാം ഉത്പാ ദിപ്പിക്കാനായിരുന്നു പദ്ധതി. നീരയുണ്ടാക്കൽ അല്പകാലം മാത്രമേ നടന്നുള്ളൂ. വെളിച്ചെ ണ്ണയും വെർജിൻ ഓയിലും മാത്രമാണ് കൂടുതൽ ഉണ്ടാ ക്കിയത്. അതും പിന്നീട് നി ലച്ചു. നാളീകേരക്കമ്പനിയി ലും ഫെഡറേഷനുകളിലുമാ യി കോടികളുടെ യന്ത്രങ്ങൾ ഉപകാരമില്ലാതെ നശിക്കു ന്ന സ്ഥിതിയാണ് ഒടുവിലു ണ്ടായത്.


കയർഫെഡിനും നൽകണം 40 ലക്ഷം


ചകിരിനാര് ഉത്പാദനത്തി നായി 2018-ൽ ചക്കിട്ടപാ റയ്ക്കുസമീപം സ്ഥലം വാടക യെടുത്ത് ചകിരി സംസ്കരണ യൂണിറ്റ് ആരംഭിച്ചെങ്കിലും വൈകാതെ അതും പ്രവർ ത്തനം നിലച്ചിരിക്കുകയാണ്. കയർഫെഡിൽനിന്ന് ലഭിച്ച 40 ലക്ഷത്തോളം രൂപ തിരി ച്ചടയ്ക്കാനാവശ്യപ്പെട്ട് നാളികേ രക്കമ്പനിക്ക് നോട്ടീസ് വന്നി രിക്കുകയാണ്. 50 ലക്ഷം വാ യ്പയെടുത്തതിൽ ചകിരിനാര് നൽകിയതുകഴിച്ചുള്ള തുക യാണിത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി