നാടിന്റെ കൈത്താങ്ങ്; ടിറ്റോ മടങ്ങിവരട്ടെ...
നിപ്പ പിടിപെട്ടു 20 മാസമായി രോഗശയ്യയിൽ കഴിയുന്ന നഴ്‌സ് ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 ലക്ഷം
കോഴിക്കോട് : നിപ്പ് രോഗിയെ പരിചരിക്കുന്നതിനിടെ നിപ്പ് ബാ ധിച്ചു കിടപ്പിലായ സ്‌റ്റാഫ് നഴ്‌സ് ടിറ്റോ തോമസിനു മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയിൽ നി ന്ന് 17 ലക്ഷം രൂപ അനുവദിച്ചു. ചലനശേഷി പോലുമില്ലാതെ കഴിഞ്ഞ 20 മാസവും 5 ദിവസവു മായി കിടപ്പിലാണു ദക്ഷിണ കന്നഡയിലെ മാർദാളം സ്വദേശി ടിറ്റോ. ജീവിതത്തിലേക്കു തിരിച്ചു : വരുമെന്ന പ്രതീക്ഷയിൽ കാത്തി രിക്കുന്ന രക്ഷിതാക്കൾക്കും സഹോദരനും നേരിയ ആശ്വാസമായി സഹായവാഗ്ദാനം. ആവ ശ്യം സർക്കാർ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നു മാതാപിതാ ക്കൾ പറഞ്ഞു. നിപ്പ് ബാധിച്ച് 2023 ഓഗസ്റ്റ് 30ന് ഇഖ്റ ആശു പത്രിയിൽ പ്രവേശിപ്പിച്ച രോഗി യെ പരിചരിക്കവേയാണ് ആശു പത്രിയിലെ സ്റ്റാഫ് നഴ്സായ ടി റ്റോ തോമസിനു നിപ്പ് പിടിപെട്ടത്. രോഗമുക്തി നേടി ടിറ്റോ വീ ണ്ടും ജോലി യിൽ പ്രവേശി ച്ചെങ്കിലും 2023 ഡിസംബറിൽ ശക്‌തമായ തല വേദന അനുഭവ പ്പെട്ടു. തുടർന്ന് ആരോഗ്യനില മോശമായി. ചികിത്സ തുടരവേ ഡിസംബർ 8 മുതൽ കോമയിലാകുകയായിരുന്നു.
ഇഖ്റ ആശു പത്രിയിൽ ചികിത്സയിൽ കഴിയു ന്ന ടിറ്റോയെ പരിചരിക്കാനായി പിതാവ് ടി.സി.തോമസും മാതാവ് ഏലിയാമ്മയും ഇവിടെ കഴിയുകയാണ്. സഹോദരൻ ഷിജോ തോമസ് ജോലി ഉപേക്ഷിച്ചു ടിറ്റോയെ പരിചരിക്കാൻ ആശുപത്രിയിലുണ്ടായിരുന്നു. 3 മാസം മുൻപാണ് ഷിജോ ജോലിക്കു പോയിത്തുടങ്ങിയത്. കർഷക കുടുംബമാണ് ഇവർ. അവിടെ കൊച്ചു വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. വീടെല്ലാം പുട്ടി ഇപ്പോൾ ഇവിടെ ആശുപ്രതി യിൽ മകനൊപ്പം ചെലവഴിക്കുക യാണ് മാതാപിതാക്കൾ.
ചികിത്സയ്ക്കായി ഭീമമായ തു കയാണ് ഇഖ്റ ആശുപത്രി ചെലവഴിക്കുന്നത്. അതിൽ മാ നേജ്മെന്റിനോട് പ്രത്യേകം നന്ദി യുണ്ടെന്നും പിതാവ് പറഞ്ഞു. നേരത്തെ സ്വന്തമായി ശ്വാസം എടുക്കാൻ പോലും ടിറ്റോക്കു കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്‌ഥിതി മെച്ചപ്പെടുന്നു ണ്ട്. ട്യൂബിലൂടെ ദ്രവ രൂപത്തിലു ള്ള ഭക്ഷണമാണു നൽകുന്നത്.
റബർ ടാപ്പിങ് വരുമാനം കൊ ണ്ടായിരുന്നു ടിറ്റോയെ മംഗലാപു രത്തെ കോളജിൽ ബിഎസ്സി നഴ്സിങ്ങിനു ചേർത്തതെന്നും രോഗി പരിചരണം അവന് ഏറെ ഇഷ്ടമായിരുന്നെന്നും തോമസ് പറഞ്ഞു.

Comments
Post a Comment