വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു വീണ്ടും ദുരിതം മൊറട്ടോറിയം നോക്കുകുത്തി ബാങ്കുകൾ ജപ്‌തി തുടങ്ങുന്നു
വിലങ്ങാട് : വിലങ്ങാട് ഉരുൾ പൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ ബാങ്ക് വായ്‌പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കാതെ ബാങ്കുകൾ ജപ്തി നടപടിയിലേക്ക് നീങ്ങുന്നു.
മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ മാർച്ച് 15ന് ആണ് മൊറട്ടോറിയം പ്രഖ്യാപിച്ചു സർക്കാർ ഉത്തരവിറക്കിയത്. 2026 മാർച്ച് വരെയാണ് കാലാവധി. 7 മാസം ബാക്കി നിൽക്കെയാണ് പല ബാങ്കുകളും റവന്യു റിക്കവറി നടപടികളുമായി മുന്നോട്ടു പോകുന്നത്.
വിലങ്ങാട്, വാണിമേൽ, വളയം, ചെക്യാട്, തിനൂർ, തുണേരി, നാദാപുരം, എടച്ചേരി, നരിപ്പറ്റ വില്ലേജുകളിലാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് പുറമേ സ്വകാര്യ പണമിടപാട്
സ്‌ഥാപനങ്ങളും ജപ്തി നടപടി കൾ തുടങ്ങി. താമസിക്കുന്ന വീട് ഉൾപ്പെടെ ജപ്‌തി ഭീഷണി നേരിടുന്നതിനിടയിൽ ചിലർ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും സ്വകാര്യ സ്‌ഥാപനങ്ങളിൽ നിയന്ത്രണം ഇല്ലെന്നാണ് മറുപടി.

Comments
Post a Comment