കൂരാച്ചുണ്ട് അങ്ങാടിയിൽ സാംസ്കാരികനിലയം യാഥാർഥ്യമാവുന്നു

 


🖊️നിസാം കക്കയം 

കൂരാച്ചുണ്ട്:  മലയോര കുടിയേറ്റമേഖലയായ കൂരാച്ചുണ്ടിൽ അങ്ങാടിയോടു ചേർന്ന് ഒരു സാംസ്കാരിക നിലയം വേണമെന്ന വർഷങ്ങൾ പഴക്കമുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിലെ കല്ലാനോട്, കേളോത്തുവയൽ തുടങ്ങിയ ഭാഗങ്ങളിൽ സാംസ്ക്കാരികനിലയങ്ങളുണ്ടങ്കിലും എട്ടോളം വാർഡുകളു ടെ സിരാകേന്ദ്രമായ കൂരാച്ചുണ്ട് അങ്ങാടിയിൽ ആളുകൾ ക്ക് ഇരിക്കാനോ, വിനോദത്തി നോ, വായനയോ സൗകര്യമില്ലാത്തത് സംബന്ധിച്ച് പത്രങ്ങൾ  വാർത്ത ചെയ്തിരുന്നു.

2025-26 വർഷത്തെ പ്ര വർത്തനഫണ്ടിൽ അഞ്ചുല ക്ഷം രൂപ സാംസ്കാരികനിലയം നിർമിക്കാൻ കൂരാച്ചുണ്ട് ഗ്രാ മപ്പഞ്ചായത്ത് ഭരണസമിതി മാറ്റിവെച്ചിരുന്നു. കൂരാച്ചുണ്ട് -ബാലുശ്ശേരി റോഡ് ജങ്ഷനുസമീപത്ത് കാലങ്ങളായി പ്രവർത്തനരഹിതമായിക്കിടക്കു ന്ന പഞ്ചായത്തിന്റെ അധീനത യിലുള്ള മത്സ്യവിപണനസമുച്ച യമാണ് സാംസ്ക്കാരികനിലയമാക്കി മാറ്റുന്നത്.



വിദ്യാർഥികൾ, സാംസ്കാരി കപ്രവർത്തകർ, വ്യാപാരികൾ, ലോഡിങ് തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി ഒട്ടേറെ യാളുകൾ ദിവസേന കേന്ദ്രീക രിക്കുന്ന കൂരാച്ചുണ്ട് അങ്ങാ ടിയിലോ, പഞ്ചായത്ത് പരി സരത്തോ നിലവിൽ സാംസ്കാ രികനിലയം വേണമെന്ന് പല സംഘടനകളും ആവശ്യപ്പെട്ടി രുന്നു. ഈമാസം തന്നെ സാം സ്കാരികനിലയത്തിന്റെ പ്രവൃ ത്തി പൂർത്തീകരിക്കാനുള്ള ശ്ര മത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. അമ്മദ് പറ ഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി