പശുക്കടവിൽ അമ്മവിളക്കണഞ്ഞ വീട്ടിൽ ജപ്‌തിഭീഷണിയും
പശുക്കടവ്: അമ്മവിളക്കണഞ്ഞതോ ടെ ഇരുട്ടിലാണ്ടുപോയ വീട്... അവിടെ ഇപ്പോൾ ജപ്തിഭീഷ ണിയുടെ കൂടി ഇരുൾ പരക്കു കയാണ്. വൈദ്യുതക്കെണി യിൽനിന്ന് ഷോക്കേറ്റുമരിച്ച പശുക്കടവിലെ ചൂളപ്പറമ്പിൽ ബോബിയുടെ മൂന്നുമക്കൾക്ക്, അമ്മയ്ക്കുപിന്നാലെ കിടപ്പാടവും നഷ്ടമാവുന്ന ദുരവസ്ഥ.
സ്വകാര്യ ധനകാര്യസ്ഥാപന ത്തിൽനിന്നെടുത്ത ഭവനവാ യ്പയുടെ തിരിച്ചടവ് മുടങ്ങിയ തോടെ കമ്പനി കുറച്ചുദിവസം മുൻപ് വീട്ടിൽ ജപ്തിനോട്ടീസ് പതിച്ചിരുന്നു. കഴിഞ്ഞ എട്ടാം തീയതിമുതൽ വീടും സ്വത്തും കമ്പനിയുടെ കൈവശമാണെ ന്ന നോട്ടീസാണ് പതിച്ചത്. ഏതുസമയവും വീടൊഴിയേ ണ്ടിവന്നേക്കാം.
അമ്മയുണ്ടായിരുന്നെങ്കിൽ അതുമതിയായിരുന്നു ഇവർ ക്ക് ആ പ്രതിസന്ധിയെ അതി ജീവിക്കാൻ. ആ തണലും പോ യതോടെ ഇനി എന്തുചെയ്യു മെന്ന ആധിയിലാണ് ഇവർ. ബോബിയുടെ മൂത്തമ കൾ ഷിജിന ബെംഗളൂരു വിൽ നഴ്‌സിങ്ങിന് പഠിക്കുക യാണ്. രണ്ടാമൻ ഷിബിൻ പ്ലസു വിദ്യാർഥി. ഇളയവൾ ഒൻപതാംക്ലാസിൽ പഠിക്കു ന്ന എയ്ഞ്ചൽ. സ്കൂൾവിട്ട് വീ
ട്ടിലേക്കുവരുമ്പോൾ ഇവർക്ക് സന്തോഷിക്കാൻ ഒരു കാരണ മേ ഉണ്ടായിരുന്നുള്ളൂ -അമ്മ.
അതിനപ്പുറം സന്തോഷംപക രുന്നതൊന്നും കുന്നിൻമുക ളിലുള്ള ആ ചെറിയവീട്ടിൽ ഇല്ല. വേവലാതിപ്പെടാനാണ ങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട് -ഇടയ്ക്കിടെ ഇറങ്ങുന്ന വന്യമൃഗ ങ്ങൾ, മഴക്കാലത്ത് ഉരുൾപൊ ട്ടൽഭീഷണി, മണ്ണിടിച്ചിൽ, നി ലത്ത് കാലൊന്നുകുത്തിയാൽ പൊതിയുന്ന അട്ടകൾ... അമ്മ പകർന്ന ധൈര്യത്തിൽ ഇവർ നാളിതുവരെ പ്രതിസന്ധികളെ അതിജീവിച്ചു. പുലിയെപ്പോ ലും ഓടിച്ച അമ്മയായിരുന്നു ഇവരുടെ ഹീറോ.
പുറത്ത് ജോലിക്കുപോകു ന്ന അച്ഛൻ ഷിജു എപ്പോഴെങ്കി ലുമാണ് വീട്ടിൽ വരുക. പശു വിനെ പോറ്റിയും ആടിനെ വളർത്തിയും മറ്റുജോലികൾ ചെയ്തുമെല്ലാം ബോബി ജീ വിതത്തോട് പോരാടി. സ്കൂൾ വിട്ടുവന്നാൽ അമ്മയ്ക്കൊപ്പം പശുവിനെ മേച്ചും പുല്ലരിഞ്ഞും ഇവരും ഒപ്പംനിന്നിരു ന്നു. അമ്മ മരണപ്പെട്ടതിന്റെ ആഘാതത്തിൽനിന്ന് ഇതുവ രെ കരകയറിയിട്ടില്ല മൂവരും.
ഷിജുവിന്റെയും ബോബി യുടെയും പേരിലാണ് രണ്ടര ലക്ഷം രൂപ മഹീന്ദ്ര ഹോം ഫി നാൻസിൽനിന്ന് വീടെടുക്കാ നായി വായ്പയെടുത്തത്. 2.90 ലക്ഷം രൂപയോളം തിരിച്ചട ച്ചിരുന്നെന്ന് ഷിജു പറഞ്ഞു.
അപകടംപറ്റി ഷിജു കി ടപ്പിലായതോടെ അടവ് മുടങ്ങി. ഇതാണ് ജപ്തി യിലേക്ക് നയിച്ചത്.
ഇപ്പോൾ അഞ്ചുലക്ഷം രൂപയോളം അടയ്ക്കാനു ണ്ടെന്നാണ് പറയുന്ന ത്. എപ്പോൾ വേണമെ ങ്കിലും വീടൊഴിയണമെ ന്ന ആശങ്കയിൽ കഴിയു മ്പോഴായിരുന്നു, ബോബിയുടെ മരണം.
അപകടത്തിനുശേ ഷം ഷിജുവിന് ആരോഗ്യപ്ര ഗ്ഗങ്ങളുണ്ട്. വീടുണ്ടായാൽ പോലും വനാതിർത്തിയിലെ ഒറ്റപ്പെട്ട വീട്ടിൽ ഈ മക്കൾ എങ്ങനെ കഴിയുമെന്നത് നാ ട്ടുകാരെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുന്നു. കുടുംബ ത്തെ സഹായിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കാൻ പശു ക്കടവിൽ ബുധനാഴ്ച നാട്ടുകാർ യോഗം ചേരുന്നുണ്ട്.



Comments
Post a Comment