കൂരാച്ചുണ്ടിൽ പന്നി ഫാം മാലിന്യം തോട്ടിൽ കലരുന്നെന്ന് പരാതി
കൂരാച്ചുണ്ട്: പന്നിഫാം മാലിന്യം കലരുന്നതിനാൽ ജലം മലിനമാകു ന്നതായി പരാതി. 27-ാം മൈലിൽ നിന്ന് ആരംഭിച്ച് കല്ലാനോട് താഴെ അങ്ങാടിയിലൂടെ ഒഴുകുന്ന തോട്ടി ലെ വെള്ളത്തിൽ മാലിന്യം നിറയു ന്നതാണ് പ്രശ്നം.
തോട്ടിലെ ജലത്തിനുൾപ്പെടെ ദുർഗന്ധമാണ്. ഈ വെള്ളം ഒട്ടേ റെ കുടിവെള്ള പദ്ധതികൾ ഉൾ പ്പെടെയുള്ള പെരുവണ്ണാമുഴി ഡാം റിസർവോയറിലേക്കാണ് എത്തുന്നത്. ജലസ്രോതസ്സ് മലി നപ്പെടുന്നതു ജനങ്ങൾക്ക്ആരോഗ്യ പ്രശ്നത്തിനു കാരണ മാകുമെന്ന് ആശങ്ക ഉണ്ട്.
പകർച്ചവ്യാധികൾ പിടിപെടു ന്ന സമയത്ത് ജനവാസ കേന്ദ്ര ത്തിലെ ജലം മലിനപ്പെടുന്നതിൽ അധികൃതർ അടിയന്തരമായി ഇട പെടണമെന്ന് ആവശ്യം ഉയർന്നു.

Comments
Post a Comment