വയോധിക സഹോദരിമാരുടെ മരണം; മൃതദേഹങ്ങൾ കിടത്തിയത് വെള്ള പുതപ്പിച്ച് ആദരവോടെ

 

കോഴിക്കോട് : കരിക്കാംകുളം ഫ്ലോറിക്കൻ റോഡിൽ വാടക വീ ട്ടിൽ കൊല്ലപ്പെട്ട സഹോദരിമാരു ടെ മൃതദേഹം കിടത്തിയിരുന്നത് എല്ലാ ആദരവോടെയുമായിരു ന്നു. ശ്രീജയ (76), സഹോദരി പു ഷ്പലളിത (66) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നിലത്തു കിടത്തിയ നിലയിലായിരുന്നു. സഹോദരങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും പരിപാലിക്കു കയും ചെയ്തു വർഷങ്ങളായി ഒപ്പം നിന്ന സഹോദരൻ പ്രമോദി നെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.


വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാർക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്. സഹോദരിമാർ മരിച്ച വിവരം അറിഞ്ഞു പുലർച്ചെ ബന്ധുക്ക ളും നാട്ടുകാരും വീട്ടിൽ എത്തിയ പ്പോൾ വെള്ളത്തുണി പുതപ്പിച്ചു കിടത്തിയതാണ് കണ്ടത്.


രണ്ടു പേരുടെയും മരണം ശ്വാസം മുട്ടിയാണെന്നു പൊലീസ് പറയുന്നു. പ്രമോദിനെ കണ്ട ത്തിയെങ്കിൽ മാത്രമേ കൊലപാ തകത്തിൻ്റെ ചുരുളഴിയൂ. വെള്ളി യാഴ്ച വൈകിട്ട് വീട്ടിൽ പ്രമോദി : നെ അയൽവാസികൾ കണ്ടിരു ന്നു. പ്രായമായ ശ്രീജയ അവശ നിലയിലാണെന്നും പുഷ്പലളിത യ്ക്ക് പ്രായാധിക്യത്തിന്റെ അസുഖങ്ങൾ ഉണ്ടെന്നും പറയാറുന്നു അയൽ വാസികൾ പറഞ്ഞു. ബന്ധുവിനോട് ശ്രീജയ മരിച്ച വി വരം മാത്രമാണ് പറഞ്ഞത്. രണ്ടു പേർ മരിച്ചതായി വിവരം നൽകി യാൽ സംശയം ഉണ്ടാകുമെന്നതി ലാകാം ഒരാളുടെ പേരു മാത്രം പറഞ്ഞത് എന്നാണ് പൊലീസ് നിഗമനം. തുടർന്നു വീടിൻ്റെ മുൻ വശം അടച്ചെങ്കിലും താക്കോൽ അവിടെത്തന്നെ വച്ച നിലയിലാ ด.


ഇംഗ്ലിഷ് പള്ളിക്ക് സമീപം മൂല ക്കണ്ടിയിൽ നിന്നു 47 വർഷം മുൻപ് വീട് ഭാഗം ചെയ്താണ് ഇവർ 3 പേരും മലാപ്പറമ്പിലും പിന്നീട് വേങ്ങേരി കണ്ണാടിക്കൽ റോഡിൽ നായർ ബസാറിലും താമസം തുടങ്ങിയത്. 3 പേരും അവിവാഹിതരാണ്. പ്രമോദ് നേരത്തെ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കൽ ജോലി ചെയ്തിരു ന്നു. 3 വർഷം മുൻപാണ് ഇവർ ഫ്ലോറിക്കൻ റോഡിലെ വി.ഉണ്ണി കൃഷ്ണ മേനോന്റെ വീട്ടിൽ വാ ടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലി ക്കു പോകാതെ വീട്ടിൽ ഇരുവരെ : യും ശുശ്രൂഷിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്ന ത്. ആരോഗ്യ വകുപ്പിൽ നിന്നു വിരമിച്ച ശ്രീജയയുടെ പെൻഷ നാണ് ഏക വരുമാന മാർഗം.


എന്നാൽ സ്വത്ത് ഭാഗം വച്ചതിൽ 3 പേർക്കും പണം നൽകിയിട്ടു ണ്ടെന്നും അതു ബാങ്കിൽ ഉണ്ടാ കുമെന്നാണ് പറയുന്നത്. 3 പേർ ക്കും ബന്ധുക്കളോട് അടുപ്പം കുറവാണ്.


സംഭവത്തിൽ ദുരൂഹത നീങ്ങ ണമെങ്കിൽ സഹോദരൻ പ്രമോ ദിനെ കണ്ടെത്തണം. പ്രമോദി ന്റെ മൊബൈൽ ഫോൺ കേന്ദ്രീ കരിച്ചു നടത്തിയ അന്വേഷണ ത്തിൽ ഫറോക്ക് പാലം ജംക് ഷൻ വരെ എത്തിയതായി മന സ്സിലായിട്ടുണ്ട്. തുടർന്നു മൊ ബൈൽ ഫോൺ സിഗ്നൽ ഇല്ലെ ന്നു പറയുന്നു. പ്രമോദിനു ഫറോക്കിൽ ബന്ധുക്കൾ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചെ ങ്കിലും അങ്ങനെയാരും ഇല്ലെന്നാ ണ് അറിഞ്ഞത്. മാത്രമല്ല, മാസ ങ്ങൾക്ക് മുൻപ് അപകടം പറ്റിയ തിനാൽ പ്രമോദിന് നടക്കാൻ പ്രയാസമുള്ളളതായും ബന്ധു ക്കൾ പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി