രാജ്യതലസ്ഥാനം തെരുവുനായ മുക്തമാക്കണം: സുപ്രീംകോടതി

 






ന്യൂഡൽഹി: രാജ്യതലസ്ഥാന ത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവുനായ്ക്കളെ പൂർണമായും നീക്കംചെയ്യാൻ ഡൽഹി സർക്കാരിനോട് ഉത്തരവിട്ടു സുപ്രീംകോടതി.


ഏതെങ്കിലും വ്യക്തി യോ സംഘടനയോ നടപടിക്രമങ്ങൾ തടസപ്പെടുത്തി യാൽ കോടതി യലക്ഷ്യമുൾപ്പെ ടെ കർശന നട പടി സ്വീകരിക്കു മെന്നും ജസ്റ്റീസു മാരായ ജെ.ബി. പർ ദിവാല, ആർ. മഹാദേവ ൻ എന്നിവരടങ്ങിയ ഡിവിഷ ൻ ബെഞ്ച് ഉത്തരവിട്ടു. നിർ ദേശം കർശനമായി പാലിക്ക ണമെന്നും ഒരു വിട്ടുവീഴ്‌ച യും പാടില്ലെന്നും കോടതി വ്യക്തമാക്കി. പേവിഷബാധ യ്ക്ക് ഇരയായവരെ തിരികെ കൊണ്ടുവരാൻ മൃഗസ്നേ ഹികൾക്കു സാധിക്കുമോ യെന്നും കോടതി ചോദിച്ചു. കേരളമടക്കമുള്ള വിവിധ സം സ്ഥാനങ്ങളിൽ തെരുവുനായ ആക്രമണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രസക്തമാണ്.


തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിനു കൈ ക്കൊള്ളേണ്ട നടപടികൾ അ ധികാരികൾക്കു തീരുമാനി ക്കാം. അതിനായി ഒരു സേനയെ നിയോഗിക്കണമെങ്കിൽ അത് എത്രയും വേഗം ചെയ്യണമെന്നും കോടതി നിർദേശിച്ചു.  


പിടികൂടുന്ന തെരുവുനാ യ്ക്കളെ ഡോഗ് ഷെൽട്ട റുകളിൽ പാർപ്പിക്കണം ഏട്ടു ആഴ്ചക്കുള്ളിൽ   ഇതിനുള്ള അടി സ്ഥാനസൗക ര്യങ്ങൾ സർ ക്കാർ പൂർത്തി യാക്കി കോടതി ക്ക് റിപ്പോർട്ട് കൈ മാറണം. ഡോഗ് ഷെ ൽട്ടറുകളിൽ വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്‌പ് എ ന്നിവയ്ക്കു മതിയായ സൗക ര്യമൊരുക്കണം.ഗ് ഡോഗ് ഷെ ൽട്ടറുകളിൽ സിസിടിവി സ്ഥാപിക്കണം. ഷെൽട്ടറുക ളിൽ പാർപ്പിക്കുന്ന നായ്ക്ക ളുടെ ദൈനംദിന രേഖ സൂ ക്ഷിക്കണമെന്നും ഒരു തെരു വുനായയെപ്പോലും തുറന്നു വിടരുതെന്നും കോടതി ഉത്ത രവിൽ വ്യക്തമാക്കി. കൂടാ തെ, നായയുടെ കടിയേറ്റാൽ റിപ്പോർട്ട് ചെയ്യാൻ ഒരാഴ്ച യ്ക്കുള്ളിൽ ഹെൽപ് ലൈൻ സൃഷ്ടിക്കാനും കോടതി നി ർദേശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി