കക്കയം പഞ്ചവടി, മുപ്പതാംമൈൽ മേഖലകളിൽ പുഴയോരം ഇടിയുന്നു
ജലസേചനവകുപ്പ് സന്ദർശിക്കണമെന്ന ആവശ്യം ശക്തം.
🖊️നിസാം കക്കയം
കൂരാച്ചുണ്ട് : കക്കയം പഞ്ചകൂരാച്ചുണ്ട് കക്കയം പഞ്ച വടി, മുപ്പതാംമൈൽ മേഖലക ളിൽ കുറ്റ്യാടിപ്പുഴയോരം വ്യാപ കമായി ഇടിഞ്ഞുതാഴുന്നു. കഴി ഞ്ഞവർഷം പുഴയൊഴുകിയ സ്ഥലത്തുനിന്ന് മീറ്ററുകൾ മാ റിയാണ് നിലവിൽ പുഴയൊഴു കുന്നത്.
ദിവസംതോറും പുഴ ഇടിഞ്ഞ് കരഭാഗം ഇല്ലാതായിക്കൊണ്ടിരി ക്കുകയാണെന്ന് പ്രദേശവാസി കൾ പറയുന്നു. കുറച്ചുവർഷം മുൻപുവരെ പ്രദേശവാസികളെ ല്ലാവരും തന്നെ വസ്ത്രങ്ങൾ അല ക്കാനും, കുളിക്കാനുമെല്ലാം ആശ്രയിച്ചിരുന്ന പുഴ ഇപ്പോൾ മാറിയൊഴുകാൻതുടങ്ങിയതോ ടെ അപകടസാധ്യത വർധിച്ചി രിക്കുകയാണ്. പുഴയെക്കുറിച്ച റിയാത്ത വിനോദസഞ്ചാരികൾ പുഴയോരത്തുകൂടി നടക്കുന്ന തും ഫോട്ടോയെടുക്കാൻ പുഴ യോരത്തോടുചേർന്ന് നിൽക്കു ന്നതും പതിവാണ്.
കക്കയത്തെ കെഎസ്ഇബി പവർഹൗസുകളിൽനിന്ന് വൈ ദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ യും മലവെള്ളപ്പാച്ചിലിന്റെയും ശക്തമായ ഒഴുക്കിനെത്തുടർന്നാണ് പുഴയോരം ഇടിയുന്ന ത്. ജലസേചനവകുപ്പും, ബന്ധ പ്പെട്ട അധികാരികളും ഉചിത മായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമീപപ്രദേശത്തെ വീടു കൾക്കും കൃഷിയിടങ്ങൾക്കും ഭീ ഷണിയാകുമെന്ന ആശങ്കയു മുണ്ട്.
"കളിസ്ഥലത്തിനും ഭീഷണി'
പഞ്ചവടിയിൽ വർഷങ്ങ ളായി ഉപയോഗിച്ചുവരുന്ന പൊതു കളിയിടവും ഭീഷണി നേരിടുകയാണ്. കുറച്ചുവർഷം മുൻപ് മൈതാനമിടിയുന്ന സാ ഹചര്യമുണ്ടായതോടെ നാട്ടു കാർ ജെസിബിയുപയോഗിച്ച് പുഴയിലെ കല്ലുകൾകൊണ്ട് സം രക്ഷണംതീർത്തിരുന്നെങ്കിലും വീണ്ടും പഴയസ്ഥിതിയിലേക്ക് മാറുകയാണ്. കക്കയം അങ്ങാടിക്കുസമീപത്തെ പാലത്തിൻ്റെയും, പഞ്ചവടി പാലത്തിന്റെയും സംരക്ഷണഭിത്തികളും ഇടി ഞ്ഞുവീണിട്ടും വർഷങ്ങളായി.

Comments
Post a Comment