മലയോര ഹൈവേ: ചക്കിട്ടപാറ ടൗണിൽ കടകളിലേക്കുളള വഴി അടഞ്ഞു; വ്യാപാരികൾ ബുദ്ധിമുട്ടിൽ
🖊️രാജൻ വർക്കി
ചക്കിട്ടപാറ: ഹൈക്കോടതി ഉത്തരവ് വന്നിട്ടും അത് ലംഘിച്ച് കടകൾക്ക് മുന്നിൽ മാർഗ തടസമുണ്ടാക്കി പ്രവൃത്തി നടത്തി ഗർത്തം സൃഷ്ടിച്ച് കെ.ആർ.എഫ്.ബി. ചക്കിട്ടപാറ ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ബെന്നി സെബാസ്റ്റ്യൻ, മറ്റൊരു വ്യാപാരി കാരിമറ്റം സ്റ്റോഴ്സ് ഉടമ കെ.എം.ജോസഫ് എന്നിവരാണ് പൊതുനന്മക്കായി നീതി തേടി കോടതിയിൽ പോയതിൻ്റെ പേരിൽ ക്ലേശം അനുഭവിക്കുന്നത്.
റോഡിൻ്റെ വീതി നിർണയത്തിൽ അപാകത ഉന്നയിച്ച് തടസപ്പെട്ടു കിടന്നിരുന്ന മലയോര ഹൈവേയുടെ പണി ചക്കിട്ടപാറ ടൗണിൽ പുനരാരംഭിച്ചിട്ട് ഏഴ് ദിവസം പിന്നിട്ടു. പ്രവർത്തി തുടങ്ങിയത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ബെന്നി സെബാസ്റ്റ്യൻ്റെ ബെൽവ ടെക്സൈൽ സിന് മുന്നിലായിരുന്നു. ആഴമേറിയ ഗർത്തമൂണ്ടാക്കി കോൺക്രീറ്റിംഗിനായി കരാറുകാർ പലക അടിച്ചു തുടങ്ങിയതോടെ അജ്ഞാതൻ്റെ നിർദ്ദേശമെത്തി. പണി നിർത്താനായിരുന്നത്. ഈ കടക്കു ശേഷമുള്ള ഭാഗത്ത് ഏകദ്ദേശം പണി പൂർത്തിയാക്കി മേൽഭാഗത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചും കഴിഞ്ഞു. ഈ വശത്തിൻ്റെ അഗ്ര ഭാഗത്ത് കാരിമറ്റം സ്റ്റോഴ്സ് ആണ്. ഇതിനു മൂന്നിലും ഗർത്ത മുണ്ടാക്കിയിട്ടിരിക്കുകയാണ്. എല്ലാ കടകളിലേക്കും കയറാൻ പലകപ്പാലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബെൽവ ടെക്സ്റ്റയിൽസിനും കാരിമറ്റം സ്റ്റോഴ്സിനും പാലം നൽകിയില്ല. പ്രവൃത്തി നടത്തരുതെന്ന് കോടതി വിധി ഉണ്ടായിട്ടും വരാന്തയടക്കം ഇപ്പോൾ തകർത്തിട്ടിരിക്കുകയാണ്. 3 മാസക്കാലയളവിനുള്ളിൽ അഞ്ച് തവണ റോഡിൻ്റെ വീതി നിർണയിച്ചപ്പോൾ വിവിധ അളവുകളാണ് കണ്ടെത്തിയിരുന്നത്. ഹൈവേ പണിയാൻ 12 മീറ്റർ വീതിയായിരുന്നു വേണ്ടത്. അളവുകളിൽ ഒന്നിലും ഇത് കണ്ടെത്തിയില്ല. വർഷങ്ങൾക്കു മുമ്പ് റോഡ് വികസനത്തിനായി സർക്കാർ പെരുവണ്ണാമൂഴി ചക്കിട്ടപാറ ചെമ്പ്ര റൂട്ടിൽ സ്ഥലം അക്വയർ ചെയ്തിരുന്നു. ഇതിൻ്റെ സ്‌കെച്ച് അനുസരിച്ച് റോഡിൻ്റെ വീതി നിർണയിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ രംഗത്ത് വന്നു. മുമ്പേ തന്നെ ഈ റോഡ് കയ്യേറി പലരും ബഹുനില കെട്ടിടങ്ങൾ സ്ഥാപിച്ചിരുന്നു. ഇവരെ രക്ഷിക്കാൻ റോഡിനു സ്കെച്ചില്ലെന്ന ന്യായം നിരത്തി ചില അധികാര കേന്ദ്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വന്നു. സത്യം കണ്ടു പിടിക്കാനായി വ്യാപാരികളും പൊതു പ്രവർത്തകരുമായ എട്ട് പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിൽ ഒരാൾ ബെൽവ ടെക്സ്റ്റയിൽസ് ഉടമയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡൻ്റ് കെ.ടി.ദേവസ്യയുടെ മകനുമായ ബെന്നി സെബാസ്റ്റ്യനാണ്. മറ്റൊരാൾ കാരിമറ്റം സ്റ്റോഴ്സ് ഉടമയും ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രിൻസിപ്പാളുമായ ജോസഫ് കാരിമറ്റത്തിൻ്റെ സഹോദരൻ കെ.എം.സജിയാണ്. ഇക്കഴിഞ്ഞ അഞ്ചാം തിയതി കാലത്ത് ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ പ്രവർത്തി ആരംഭിച്ചു. വൈകുന്നേരം മൂന്നോടെ ഹൈ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. യഥാർത്ഥ രേഖകളുടെ അടിസ്ഥാനത്തിൽ റോഡിൻ്റെ വീതി അളവ് നിർണയിക്കുന്നതു വരെ കേസിൽ കക്ഷി ചേർന്നവരുടെ ഷോപ്പുകളുടെ ഭാഗത്ത് പ്രവർത്തി നിർത്തി വെക്കാനായിരുന്നു ഉത്തരവ്. ആറാം തിയതി ഇത് ഔദ്യോഗിക രേഖയായി കോഴിക്കോട് ജില്ലാ കളക്ടർ, കൊയിലാണ്ടി തഹസിൽദാർ, സർവ്വെ വകുപ്പ്, പോലീസ്, ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു ലഭിച്ചു. പെരുവണ്ണാമൂഴി പോലീസ് റോഡിൻ്റെ പ്രസ്തുത കടകൾക്കു മുമ്പിലെ പ്രവർത്തി നിർത്തി വെക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടു. ഈ സമയം സ്ഥലത്തെത്തിയ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പോലീസിൻ്റെ നിർദ്ദേശം പാലിക്കേണ്ടതില്ലെന്നും പണി തുടരാനും കെ.ആർ.എഫ്.ബി. ക്കു നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഈ നടപടികൾ ഉണ്ടായത്. ഇതോടെയാണ് നാടിൻ്റെ വികസനം മുൻ നിർത്തി കേസിനു പോയവരുടെ കടകൾക്കു മുന്നിൽ ഒരാൾക്കും ശരിയായ രീതിയിൽ പ്രവേശിക്കാൻ പറ്റാത്ത വിധത്തിൽ കിടങ്ങുണ്ടാക്കിയത്. ബെന്നി സെബാസ്റ്റ്യനും കാരിമറ്റം സ്റ്റോഴ്സ് ഉടമ കെ.എം.ജോസഫും മറ്റൊരാളുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ് കച്ചവടം ചെയ്യുന്നതെന്നും കെട്ടിട ഉടമ ഹൈവേ നിർമ്മാണത്തിന് സ്ഥലം എടുക്കുന്നതിൽ സമ്മതം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡൻ്റ് സൈറ്റിൽ വിളിച്ചു പറയുകയും ചെയ്തു. നിയമ വഴിയേ പോയവരെ മര്യാദ പഠിപ്പിക്കാനാണ് അവരുടെ കടക്കൾക്ക് മുന്നിൽ കോടതി വിധിയെ മറി കടന്ന് കെ.ആർ.എഫ്.ബി. ഗർത്തമുണ്ടാക്കിയതെന്നാണ് ആരോപണമുയരുന്നത്. ഇത് നാടിനെയും നിയമ വ്യവസ്ഥയെയും വെല്ലു വിളിക്കുന്ന നടപടിയാണെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി യോഗം ആരോപിച്ചു. ആരൊക്കെ വേഷം കെട്ടി ഭീഷണിപ്പെടുത്തിയാലും ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ യഥാർത്ഥ വീതി നിർണയിക്കപ്പെടും. കയ്യേറ്റക്കാരെ തുറന്നു കാട്ടുകയും ചെയ്യുമെന്ന് യോഗം വ്യക്തമാക്കി. പ്രസിഡൻ്റ് ബാബു പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പി.ബി.സന്തോഷ്, പപ്പൻ പൊറോത്ത്, കെ.ജി.ശിവദാസൻ, വി.വി.രാജൻ, ശ്രീനിവാസൻ മനക്കൽ, വിവേക് പൊറോത്ത് എന്നിവർ പ്രസംഗിച്ചു.
പടം :ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ യഥാർത്ഥ വീതി നിർണയിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ കേസ് നൽകിയതിൻ്റെ പേരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ബെന്നി സെബാസ്റ്റ്യൻ കാരിത്തടത്തിലിൻ്റെ ഉടമസ്ഥതയിലുള്ള ബെൽവ ടെക്സ്റ്റയിൽസിനു മുന്നിൽ ഒരാഴ്ചയായി തുടർ പണി നടത്താതെ കെ.ആർ.എഫ്.ബി. ഗർത്തം സൃഷ്ടിച്ച നിലയിൽ.
2. കാരിമറ്റം സ്റ്റോഴ്സ്


Comments
Post a Comment