തലയാട് ..... എസ്റ്റേറ്റ് മുക്ക് റോഡിൽ കാഴ്‌ചമറച്ച് കാട്

 


തലയാട്:  എസ്റ്റേറ്റ്മുക്ക്, തെച്ചി,തലയാട് ഭാഗത്തെ റോഡിന്റെ ഇരുവശവും കാഴ്ചമറച്ച് കാടു കൾ. റോഡിലേക്ക് കാട് തിങ്ങി നിൽക്കുന്നതിനാൽ വാഹന യാത്രക്കാർക്കും കാൽനടയാ ത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നു. ഇരുവശത്തും കാടുമൂടിക്കിടക്കുന്നത് കാരണം വളവിൽ വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ കഴി യില്ല.

എതിർദിശയിൽനിന്നുവരു ന്ന വാഹനങ്ങൾ അടുത്തെത്തു മ്പോഴേ ഡ്രൈവർമാരുടെ ശ്രദ്ധ യിൽപ്പെടാറുള്ളൂ. ഇത് വലിയ അപകടത്തിന് കാരണമാവു ന്നു. വിനോദസഞ്ചാരകേന്ദ്രങ്ങ ളായ കക്കയം ഡാം, തോണിക്കട വ്, വയലട തുടങ്ങിയ സ്ഥലങ്ങ ളിലേക്ക് എത്താൻ ഒട്ടേറെപ്പേർ യാത്രചെയ്യുന്ന റോഡുകൂടിയാ ണ് ഇത്.

രാത്രിസമയത്ത് വന്യമൃഗങ്ങൾ റോഡിലേക്ക് ചാടുന്നതും പതി വാണ്. കാട്ടുപന്നികൾ വാഹനങ്ങളിൽതട്ടി ഒട്ടേറെപ്പേർ അപക ടത്തിൽപ്പെട്ടിട്ടുണ്ട്. അധികൃതരെ വിവരമറിയിച്ചിട്ടും ഇതുവരെയും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനോട കം പല അപകടങ്ങളും ഈ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി