കൂരാച്ചുണ്ട് കോൺഗ്രസ് പാർട്ടിയിൽ അച്ചടക്ക നടപടി
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് പോളി കാരക്കടയെ കോൺഗ്രസ് പാർട്ടിൽ നിന്ന് പുറത്താക്കി.
മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു.
കൂരാച്ചുണ്ട്: കോൺഗ്രസ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പോളി കാരക്കടയെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDF ധാരണ പ്രകാരം അവസാനത്തെ ഒരു വർഷം മുസ്ലിം ലീഗിനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്കാൻ ധാരണയായിരുന്നത് എന്നാൽ പോളി കാരക്കടയും അന്നത്തെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കലും അതിന് തയ്യാറായില്ല. കോൺഗ്രസ് പാർട്ടി കൊടുത്ത വിപ്പ് ലംഘിച്ചും , പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയ്ക്കു എതിരെ LDF പിന്തുണയിൽ പോളി കാരക്കട മത്സരിച്ചുവെങ്കിലും 8 വോട്ടു നേടി UDF സ്ഥാനാർത്ഥി വിജയിച്ചു. തുടർന്ന് മെമ്പർ സ്ഥാനം രാജിവയ്ക്കുന്ന സാഹചര്യമുണ്ടായി. കൂരാച്ചുണ്ടിലെ രാഷ്ട്രീയ സാഹചര്യം വിലയിരുതന്നതിന് DCC നിർദ്ദേശിച്ച ഭാരവാഹികൾ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരന്തരം പാർട്ടിക്ക് എതിരെയുള്ള പ്രവർത്തനവുമായി പോകുന്ന പോളി കാരക്കടയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കാനും, ജോൺസൺ താന്നിക്കലിനെ സസ്പെന്റ് ചെയ്യാനും തീരുമാനിച്ചത്

Comments
Post a Comment