ചക്കിട്ടപാറയിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷം; ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ ആഫ്രി ക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി. 10, 11 വാർഡുകളിൽ പെട്ട കൃഷിയിടങ്ങളിലാണ് കൂടുതലാ യി ഇത് കണ്ടു വരുന്നത്. മേഖല യിൽ നിരവധി കർഷകരുടെ കൃ ഷി നശിച്ചതായി പറയുന്നു. കൃ ഷി നാശം കൂടാതെ ആരോഗ്യ ത്തിനും ഹാനികരമാണ് ഇത്ത രം ഒച്ചുകളെന്ന് ജനങ്ങൾ പറയു ന്നു. വിഷയം ചർച്ച ചെയ്യാനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനുമായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് രാവിലെ 11 ന് ച ക്കിട്ടപാറ പഞ്ചായത്ത് ഹാളിൽ ചേരും. ഭരണ സമിതി അംഗങ്ങ ൾ, എഡിസി അംഗങ്ങൾ, കൃഷി വിദഗ്‌ധർ, ആരോഗ്യ വകുപ്പ്, ക ർഷക പ്രതിനിധികൾ തുടങ്ങിയ വരുടെ യോഗമാണ് ചേരുന്നതെ ന്ന് ചക്കിട്ടപാറ കൃഷി ഓഫീസ ർ രശ്മ നായർ അറിയിച്ചിട്ടുണ്ട്. കർഷകൻ കാപ്പുകാട്ടിൽ ബേബി യാണ് കഴിഞ്ഞ ദിവസം നടന്ന പ ഞ്ചായത്ത് കാർഷിക വികസന സമിതിയിൽ ഒച്ച് പ്രശ്നം അവ തരിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ കൃഷിയിട ത്തിലും ആഫ്രിക്കൻ ഒച്ചുകളു ടെ വ്യാപനമുണ്ട്. കൃഷി ഉദ്യോ ഗസ്ഥരും പഞ്ചായത്ത് ഭരണസ മിതി അംഗങ്ങളും കൃഷിയിടങ്ങ ൾ സന്ദർശിച്ചതോടെയാണ് സർ വകക്ഷി യോഗം ചേരാൻ തീരു മാനമായത്. എത്രയും വേഗം പ്ര ശനത്തിന് പരിഹാരം കാണണ മെന്നാണ് കർഷകരുടെ ആവശ്യം

Comments
Post a Comment