യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അശ്ലീല ഫോട്ടോയെടുത്ത് ഭീഷണി, പേരാമ്പ്ര സ്വദേശി റിമാൻഡിൽ

 

 പേരാമ്പ്ര: യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കൂത്താളി സ്വദേശി റിമാൻഡിൽ. കൂത്താളി മൊയോർ കുന്നുമ്മൽ അജിൻ ആണ് കോടതി റിമാൻഡ് ചെയ്തത്. 28 കാരിയുടെ പരാതിയിൽ ആണ് പേരാമ്പ്ര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

2020-ൽ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ബാംഗ്ലൂർ, ഊട്ടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പേരാമ്പ്രയിൽ വച്ചും പീഡിപ്പിച്ചുണ്ടെന്നും അശ്ലീല ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ ജംഷിദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി