കൂരാച്ചുണ്ട് മത്സ്യമാർക്കറ്റ് സാംസ്കാരിക നിലയമാക്കുന്നതിൽ പ്രക്ഷോഭം നടത്താൻ ഒരുങ്ങി ഡിവൈ എഫ്ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി
കൂരാച്ചുണ്ട്: 2001-02 കാലയളവിൽ എസ്‌ജിആർവൈ സ്കീമിൽ ഉൾപ്പെടുത്തിക്കൊണ്ട് ടൗണി ലെ ബാലുശേരി റോഡിൽ നിർ മിച്ചിട്ടുള്ള പഞ്ചായത്ത് മത്സ്യമാർക്കറ്റ് സാംസ്‌കാരിക നിലയമാ ക്കി മാറ്റുന്ന പഞ്ചായത്ത് നടപടി യിൽ പ്രതിഷേധം. കൂരാച്ചുണ്ടിൽ മത്സ്യമാർക്കറ്റ് നിർമിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാതെയാണ് നിലവിലെ മത്സ്യ മാർക്കറ്റ് സാംസ്കാരിക നിലയമാക്കുന്നത് ഇതിനെതിരേ പ്രക്ഷോഭം നട ത്താൻ ഒരുങ്ങുകയാണ് ഡിവൈ എഫ്ഐ കുരാച്ചുണ്ട് മേഖല ക മ്മിറ്റി.
പൊതു മത്സ്യമാർക്കറ്റ് ഇ ല്ലാതാക്കാൻ കഴിഞ്ഞ കുറച്ച് നാളുകളായി ശ്രമം നടന്നുവരികയാണ്.മാർക്കറ്റ് ലേലം ചെയ്തെടുത്താലും ഇവിടെ മത്സ്യവിൽപന നടത്താതെ നാടകങ്ങൾ നടക്കു ന്നുണ്ടെന്നും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ആരോപിച്ചു. സാംസ്‌കാരിക നിലയം ആവശ്യ മാണ് എന്നാൽ ആവശ്യാനുസരണം വലിപ്പമില്ലാത്ത ഈ കെട്ടിടം ഇതിനുപയോഗിക്കുന്നത് മുസ്ലീം ലീഗിൻ്റെ ഇഷ്ടക്കാർക്ക് വേണ്ടി മത്സ്യ മാർക്കാറ്റ് ഇല്ലാതാക്കാനാണ്. ഇത് അനുവദിക്കുകയില്ലെ ന്നും മത്സ്യമാർക്കറ്റിന് പകരം സംവിധാനം ഒരുക്കാതെ മുന്നോ ട്ടു പോയാൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്ര ക്ഷോഭം സംഘടിപ്പിക്കുമെന്നും മേഖല സെക്രട്ടറി ജസ്റ്റിൻ ജോ ൺ, ബ്ലോക്ക് കമ്മിറ്റി അംഗം വി. കെ ഹസീന, പ്രസിഡന്റ് വി.എ സ്. സോണറ്റ്, ട്രഷറർ മെൽജോ അഗസ്റ്റിൻ എന്നിവർ പ്രസ്‌താവനയിലൂടെ അറിയിച്ചു.

Comments
Post a Comment