വടകര മേഖലയിൽ ഇന്നും സ്വകാര്യ ബസുകൾ ഓടില്ല



വടകര: പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദിച്ച കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു ബസ് തൊഴിലാളികൾ തൊട്ടിൽ പാലം നാദാപുരം തലശ്ശേരി റൂട്ടിൽ പ്രഖ്യാപിച്ച അനിശ്ചിത കാല ബസ് സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വടകര താലൂക്കിലെ ബസുകൾ ഇന്നും ഓടില്ല. ഇന്നലെ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
കേസിൽ ഇതുവരെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
. പി.എസ്.സി പരീക്ഷ ഉൾപെടെയുള്ളതിനാൽ ഉദ്യോഗാർഥികൾ അടക്കമുള്ളവരെ ബസ് സമരം ദുരിതത്തിലാക്കും. രണ്ടു ദിവസം ഈ മേഖലയിൽ സമരമുണ്ടായെങ്കിലും തലശേരിയിലെ ചർച്ചയോടെ ആശ്വാസമെന്ന പ്രതീക്ഷയായിരുന്നു.

തലശ്ശേരി എസിപി പി.ബി.കിരണിന്റെ സാന്നിധ്യത്തിൽ എഎസ്‌പി ഓഫിസിൽ ബസുടമസ്ഥ സംഘം ഭാരവാഹികളും തൊഴിലാളിസംഘടനാ നേതാക്കളും തലശേരി, ചൊക്ലി പോലീസ് ഉദ്യാഗസ്ഥരും നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാനും ബസ്സോട്ടം പുനഃസ്ഥാപിക്കാനും ധാരണയായത്. പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് യോഗത്തിൽ എസിപി ഉറപ്പു നൽകി. കണ്ടക്ടറെ ക്രൂരമായി തല്ലിച്ചതച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്‌ച മുതലാണ് ആദ്യം തലശേരി തൊട്ടിൽപാലം റൂട്ടിലും പിന്നീട് വടകര, കണ്ണൂർ റൂട്ടുകളിലും ബസ് തൊഴിലാളികൾ പണിമുടക്കിയത്. ഇതിനിടെ കേസിൽ കുറ്റാരോപിതരായ രണ്ട് പേരെ കഴിഞ്ഞ ദിവസം ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ നടുവണ്ണൂരിലെ പി.പി. വിനീഷ് (37), വളയം വാണിമേലിലെ സൂരജ് (40) എന്നിവർ റിമാൻ്റിലാണുള്ളത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി