ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമാണം തർക്കം തീർക്കാൻ ചർച്ച
ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേയുടെ സ്ഥലം നിർണയ തർക്കം പരിഹരിക്കാൻ വ്യാപാരി കളുമായും കെട്ടിട ഉടമകളു മായും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ചർച്ച നടത്തി. തർക്കം പരി ഹരിച്ച് ചക്കിട്ടപാറ ടൗണിലെ പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ യോഗത്തിനുശേ ഷം അറിയിച്ചു.
ബുധനാഴ്ച പണി പുനരാരംഭിക്കാൻ കരാറുകാർ എത്തിയെങ്കിലും വ്യാപാരി കളും നാട്ടുകാരും ചേർന്ന് വീണ്ടും തടയുകയായിരുന്നു. ഇതേത്തുടർന്നാണ് പ്രശ്നപരി ഹാരത്തിനായി യോഗം ചേർന്നത്.
താലൂക്ക് സർവേയർ റോ ഡിന്റെ വീതി അളന്നതിന്റെമധ്യഭാഗത്തുനിന്ന് ഇരുവശ ത്തേക്കും തുല്യദൂരത്തിൽ വീതി കണക്കാക്കാനാണ് തീ
രുമാനം. പരമാവധി കെട്ടിടം പൊളിക്കാതിരിക്കാനുള്ള ശ്ര മമുണ്ടാകും. കട പൂർണമായി നഷ്ടമാകുന്ന രാമന് കച്ചവട ത്തിന് സംവിധാനമൊരുക്കാ നും ധാരണയായി. ചക്കിട്ട പാറ ടൗണിലെ പ്രവൃത്തി മൂ ന്നുമാസമായി തടസ്സപ്പെട്ടുകി ടക്കുകയാണ്.
റോഡ് പ്രവൃത്തിക്കു മു ന്നോടിയായുള്ള അഴുക്കു ചാൽ നിർമാണം മൂന്നുമാ സംമുൻപ് ടൗണിൽ ആരംഭി ച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിനെത്തുടർന്ന് നിർ ത്തിയതാണ്. ആ സമയത്തും പഞ്ചായത്ത് പ്രസിഡന്റ് ഇട പെട്ട് സർവകക്ഷിയോഗം നടത്തിയിരുന്നെങ്കിലും പ്രശ്ന ത്തിന് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. റോഡിന്റെ വീതി നിർണയിക്കാൻ നാലു തവണ ഇതിനകം സർവേ നടത്തിയെങ്കിലും തർക്കം അവസാനിച്ചിട്ടില്ല. നാലുതവണയും നാലു രീതിയിലാണ് അടയാളപ്പെടുത്തിയത്.
നിലവിലെ പാത വീതികൂ ട്ടി 12 മീറ്റർ വീതിയിലാണ് മല യോര ഹൈവേ നിർമിക്കേ ണ്ടത്.
ചക്കിട്ടപാറ ടൗൺ ഒഴികെ യുള്ള സ്ഥലങ്ങളിൽ അഴു ക്കുചാൽ നിർമാണമടക്കമു ള്ള പ്രവൃത്തികൾ പുരോഗമി ക്കുകയാണ്. അതിർത്തി കൃ ത്യമായി നിർണയിച്ച ശേഷം മാത്രമേ പ്രവൃത്തി തുടങ്ങാവൂ വെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻ്റ് ബെന്നി കാരിത്ത ടത്തിൽ പറഞ്ഞു.
പെരുവണ്ണാമൂഴി-ചക്കിട്ട പാറ-ചെമ്പ്ര പാത നിലവിൽ വരുമ്പോൾ ഏറ്റെടുത്ത ഭൂ മിയുടെ റവന്യൂരേഖ പ്രകാര മുള്ള സ്ഥലം കണ്ടെത്തി ഉപ യോഗപ്പെടുത്തണമെന്നാ ണ് പ്രവൃത്തി തടഞ്ഞവരുടെ ആവശ്യം.

Comments
Post a Comment