സോളർ തൂക്കുവേലിയില്ല; സാരിവേലി കെട്ടി പ്രതിഷേധിക്കും; ഇന്ന് പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്‌റ്റ്‌ ഓഫിസിലേക്ക് പ്രതിഷേധറാലി




വന്യമൃഗ ശല്യം: കർഷകർ സമരം ശക്‌തമാക്കും



ചക്കിട്ടപാറ:  മലയോര മേഖല യിലെ കർഷകർ വന്യമൃഗ ശല്യ ത്തിൽ പൊറുതിമുട്ടുമ്പോൾ ഫല പ്രദമായ നടപടികൾ സ്വീകരി ക്കാത്ത സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടുകളിൽ പ്രതിഷേധിച്ച് കർഷകർ സമരം ശക്തമാക്കുന്നു. 'ഞങ്ങൾക്കിവി ടെ ജീവിക്കണം' എന്ന ആവശ്യ മുന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത യുടെ നേതൃത്വത്തിൽ കൂരാച്ചു ണ്ട്, മരുതോങ്കര ഫൊറോനകളു ടെയും വിവിധ സംഘടനകളുടെ
യും നേതൃത്വത്തിൽ ഇന്നു വൈകിട്ട് 3ന് പെരുവണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസിലേ ക്ക് കർഷക പ്രതിഷേധ റാലിയും ധർണയും നടത്തും.

7 മാസം മുൻപ് പെരുവണ്ണാമു ഴിയിൽ മന്ത്രി പ്രവൃത്തി ഉദ്ഘാട നം നിർവഹിച്ച സോളർ തൂക്കു വേലി നിർമാണം ആരംഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഫോറസ്‌റ്റ് ഓഫിസിനു മുൻപിലെ പാതയോ രത്ത് സാരിവേലി കെട്ടി പ്രതീകാ ത്മകമായി സമരം ചെയ്യും.

മലയോര മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃ ഗങ്ങൾ ഭീഷണി ഉയർത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കു ന്നില്ല. വന്യമൃഗങ്ങളെ ജനവാസ  കേന്ദ്രങ്ങളിലേക്ക് ഇറക്കിവിട്ട് കർ ഷകരെ കുടിയിറക്കാൻ വനം വകുപ്പ് ഗൂഢനീക്കം നടത്തുകയാ ണെന്ന് സമരക്കാർ ആരോപിച്ചു. വന്യജീവി ആക്രമണത്തിന് നാമ മാത്രമായ നഷ്ടപരിഹാരം നൽ കുന്നതും കുടിശികയാണ്.

പ്രക്ഷോഭ പരിപാടി ബിഷപ് : മാർ റെമീജിയോസ് ഇഞ്ചനാനി : യിൽ ഉദ്ഘാടനം ചെയ്യും. കുരാ

: : ച്ചുണ്ട് സെന്റ് തോമസ് ഫൊ റോന പള്ളി വികാരി ഫാ.വിൻസ : ന്റ് കണ്ടത്തിൽ അധ്യക്ഷത വഹി ക്കും. എകെസിസി രൂപത പ്രസി ഡന്റ് ഡോ. ചാക്കോ കാളംപറ മ്പിൽ മുഖ്യ പ്രഭാഷണം നടത്തും. : രൂപത എകെസിസി ഡയറക്ട‌ർ ഫാ. സബിൻ തുമുള്ളിൽ വിഷ യാവതരണവും ഫാ. റെജി വള്ളോപ്പിള്ളി പ്രമേയാവതരണ വും നടത്തും. കർഷക അതിജീ വന പ്രതിജ്‌ഞയ്ക്ക് ഫാ. ജോസഫ് കുനാനിക്കൽ നേതൃത്വം നൽകും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി