സോളർ തൂക്കുവേലി നിർമാണം ഭൂവുടമകളുടെ യോഗം ചേർന്നു

 




ഫെൻസിങ് സ്‌ഥാപിക്കുന്നതിൻ്റെ ഇരുവശത്തും സ്‌ഥലത്തിന്റെ പൂർണ അവകാശം കർഷകനു മാത്രം

പെരുവണ്ണാമൂഴി: ചക്കിട്ടപാറ  പഞ്ചായത്തി ലെ 7-ാം വാർഡിൽ വട്ടക്കയം, ഇളങ്കാട്, ചെങ്കോട്ടക്കൊല്ലി മേഖലക ളിലെ 4 കിലോമീറ്റർ ദുരത്തിൽ വനം വകുപ്പ് സോളർ തൂക്കുവേലി നിർമിക്കുന്നതിന്റെ ഭാഗമായി ഫെൻസിങ് സ്‌ഥാപിക്കുന്ന ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെ യും യോഗം പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസിൽ ചേർന്നു.

കർഷകന്റെ ഭൂമിയിൽ ഫെൻ സിങ് സ്ഥാപിക്കുന്നതിൻ്റെ ഇരു വശത്തും സ്‌ഥലത്തിൻ്റെ പൂർണ അവകാശം കർഷകനു മാത്രമാ യിരിക്കുമെന്നു തീരുമാനിച്ചു. വേലി സ്ഥാപിക്കാനായി മുറി ക്കാൻ മാർക്ക് ചെയ്ത മരങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരം സ്‌ഥലമുടമ യ്ക്കു തന്നെ മുറിക്കാം. ഫെൻ സിങ് അറ്റകുറ്റപ്പണി പൊതുജന സഹകരണത്തിൽ നടത്തും.

കൃഷിയിടങ്ങളിലെ കുരങ്ങു ശല്യം കുറയ്ക്കാൻ വനഭൂമിയി ലെ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റാൻ അനുമതിക്ക് ഡിഎ ഫ്ഒയ്ക്ക് കത്ത് നൽകും.

യോഗത്തിൽ പഞ്ചായത്ത് മെം ബർ രാജേഷ് തറവട്ടത്ത് അധ്യ ക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ‌് ഓഫിസർ എ.സി.സുധീന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.എൻ.രാ ജേഷ്, ഭൂവുടമകൾ, പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി