ഓണം സീസൺ കണക്കിലെടുത്ത് കൂരാച്ചുണ്ട് അങ്ങാടിയിൽ വേണം ഗതാഗതപരിഷ്‌കരണം

 



🖊️ നിസാം കക്കയം 

കൂരാച്ചുണ്ട് : പാർക്കിങ് സൗക ര്യമില്ലാതെ കൂരാച്ചുണ്ട് അങ്ങാ ടി കുരുക്കിലാകുന്നു. അങ്ങാടി യുടെ പ്രധാനഭാഗങ്ങളിൽ ആവ ശ്യത്തിന് പാർക്കിങ് സൗകര്യമി ല്ലാത്തതാണ് പ്രതിസന്ധിക്ക് കാ രണമാകുന്നത്.

ഏതെങ്കിലും കടയിൽ കയ റാൻ വാഹനം റോഡുസൈ ഡിൽ നിർത്തണം. ഇത് കൂടു തൽ ഗതാഗത കുരുക്കിനും കാരണമാകും. സ്വകാര്യവ്യക്തി കൾ ചെറിയ സ്ഥലങ്ങളിൽ നട ത്തുന്ന പേ ആൻഡ് പാർക്കി ങ് സൗകര്യവും അങ്ങാടിയിൽ എത്തുന്നവർക്ക് വാഹനം പാർ ക്കുചെയ്യാൻ മതിയാകുന്നില്ല. റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിട്ടും വാഹന ബാഹുല്യം അങ്ങാടിയെ വീർപ്പുമു ട്ടിക്കുകയാണ്.റോഡുകളിലെ നോ പാർക്കി ങ് കേന്ദ്രങ്ങളിൽ മറ്റു മാർഗമില്ലാ തെ ജനങ്ങൾ വാഹനം പാർക്ക് ചെയ്യുകയാണ്.

ഇവിടെ വാഹനം ഇടുന്നവർ ക്ക് പോലീസിന്റെ പിഴയും ലഭി ക്കുന്നുണ്ട്. കുപ്പിക്കഴുത്ത് പോ ലെയുള്ള കൂരാച്ചുണ്ട് അങ്ങാ ടിയിലെ റോഡുകൾ ഉണ്ടാക്കു ന്ന ഗതാഗതക്കുരുക്കിന് പുറമേയാണ് വാഹന പാർക്കിങ്ങിനു ള്ള സ്ഥലക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഓണം അടുത്ത തോടെ ഇനിയുള്ള ദിവസങ്ങ ളിൽ അങ്ങാടിയും പരിസരപ്ര ദേശങ്ങളും കൂടുതൽ തിരക്കിൽ പ്പെടും. ഇത് മുന്നിൽക്കണ്ട് കൂരാച്ചുണ്ട് അങ്ങാടിയിലെ ട്രാഫി ക് സംവിധാനങ്ങൾ മെച്ചപ്പെടു ത്താൻ പഞ്ചായത്ത്, പോലീസ് അധികൃതർ നടപടി സ്വീകരിക്കേ ണ്ടതുണ്ട്.

കൂരാച്ചുണ്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് ആവശ്യമായ നിശ്ചിതസ്ഥലം ഒഴിവാക്കി സ്വകാര്യവാഹനങ്ങൾ ക്ക് പാർക്കിങ്ങിന് സൗകര്യം ഒരു ക്കണമെന്നും ആവശ്യമുയരുന്നു ണ്ട്. അങ്ങാടിയിലെ പാർക്കിങ് കീറാമുട്ടിയാണെന്ന് പോലീസും സമ്മതിക്കുന്നു.


പാർക്കിങ് സൗകര്യം ഒരുക്കണം

ജനപ്രതിനി ധികളും, വി വിധവകുപ്പ് അധികാരിക ളും അടങ്ങു ന്ന സമിതി ഉണ്ടാക്കി അങ്ങാടിക്കു സമീപം ആവ ശ്യമായ സ്ഥലം കണ്ടെത്തി അവിടെ പാർക്കിങ്ങിനുള്ള സൗകര്യമൊരുക്കണം. ദിവ സേന ആയിരക്കണക്കിന് വാഹനങ്ങൾ എത്തുന്ന അങ്ങാടിക്ക് സമീപം പാർ ക്കിങ് ഗ്രൗണ്ട് ഉണ്ടാക്കി യാൽ പഞ്ചായത്തിന് വരു മാനം ലഭിക്കുന്നതിനൊപ്പം ഒരാൾക്കെങ്കിലും ജോലില ഭിക്കാനും സാഹചര്യമൊ രുങ്ങും.

ജോസ്ബിൻ കുര്യാക്കോസ് (വ്യാപാരി)


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി