കരിയാത്തുംപാറ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ ജനകീയ ജാഗ്രതാ സമിതി രംഗത്തിറങ്ങി
കരിയാത്തുംപാറ: കരിയാത്തുംപാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടങ്ങളെ വനത്തിലേക്ക് തുരത്തുവാനായി ഫോറെസ്റ് ഉദ്ദ്യോഗസ്ഥരുടെ നെതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജനകീയ ജാഗ്രതാ സമിതി പ്രവർത്തകർ കാട് കയറി. ഫോറസ്ററ് ആർ ആർ ടി അംഗങ്ങളും സാമൂഹ്യ പ്രവർത്തകരും കൂടെ ചേർന്നു.
കാട്ടാനകളെ കണ്ടെത്തുവാൻ കഴിഞ്ഞില്ലെങ്കിലും ജനവാസ മേഖലയിലേക്ക് ആനകളിറങ്ങുന്ന വഴിത്താര മീൻ മുട്ടി ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ആ വഴി ഫെൻസിങ് ഉപയോഗിച്ച് അടയ്ക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഫോറെസ്റ് ഉദ്ദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച വീണ്ടും 10 മണിക്ക് ഇതേ ടീം മലകയറുവാൻ തീരുമാനിച്ചിട്ടുണ്ട്.
ജോസ് വെളിയത്തും ടീമും ഫോറസ്റ്റ് ഓഫീസേഴ്സിനോടൊപ്പം സഹകരിച്ചു.


Comments
Post a Comment