കായണ്ണയിൽ ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവേലി ഒരുക്കാൻ ആവശ്യം ശക്തം

 



കായണ്ണ:  ഗ്രാമീണ മേഖലകളിലെ പ്രധാന കവല കളിൽ സ്ഥാപിച്ച ട്രാൻസ്ഫോ മറുകൾക്ക് സുരക്ഷാവേലി യില്ലാത്തത് അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാരു ടെ പരാതി.

കായണ്ണ പഞ്ചായത്തിലെ പാടിക്കുന്ന് റോഡിലെ കാ പ്പുമുക്ക് കവലയിലും പ്രധാന ജങ്ഷനുകളിലുമാണ് ഇത്തരം ട്രാൻസ്ഫോമറുകളു ള്ളത്. കൽപ്പത്തൂർ, വെള്ളിയൂർ, നരയംകുളം റോഡ് വന്നുചേ രുന്ന ജങ്ഷൻ വലിയ വളവു തിരിവുകളും ഇറക്കവുമുള്ള മേഖലകളാണ്.

വലിയലോറി ഉൾപ്പെടെയു ള്ള വാഹനങ്ങൾ തിരിക്കാ നും ഇവിടങ്ങളിൽ പ്രയാസ മാണെന്ന് ഡ്രൈവർമാരും പറയുന്നു. പള്ളിമുക്ക് റോഡിൽ പു തിയോട്ടിൽതാഴെ സ്ഥാപിച്ച ട്രാൻസ്ഫോമറിനും പരവൻചാ ലിൽ താഴെവയലിൽ സ്ഥാ പിച്ച ട്രാൻസ്ഫോമറിനും സുര ക്ഷാവേലിയില്ല.


ഇവിടങ്ങളിലെല്ലാം അപ കടഭീഷണി ഒഴിവാക്കാൻ സു രക്ഷാവേലി നിർമിക്കണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡുകളിൽ സ്ഥാപിച്ച ട്രാൻസ്ഫോമറുകൾക്ക് ആവ ശ്യമായ സുരക്ഷയൊരുക്കി അപകടഭീഷണിക്ക് പരിഹാ രം കാണണമെന്ന് സാമൂഹി കപ്രവർത്തകനായ കെ.പി. കുഞ്ഞിക്കണ്ണൻ ചെറുക്കാട് ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി