കരിയാത്തും പാറയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ വനാതിർത്തി കടത്തി




കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡ് കരിയാത്തും പാറ മേഖലയിലിറങ്ങിയ കാട്ടാനകളെ വനാതിർത്തിക്കപ്പുറത്തേ ക്ക് തുരത്തി. കഴിഞ്ഞദിവസം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കരിയാത്തും പാറ യിൽ ചേർന്ന ജനകീയ ജാഗ്രതാസമിതി പ്രവർത്തകരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കാട്ടാന ക്കൂട്ടത്തെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നത്.

കഴിഞ്ഞ രണ്ടുദിവസവ രണ്ടുദിവസവും തിരച്ചിൽ നടത്തിയിരുന്നുവെങ്കി ലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ നടത്തിയ തി രച്ചിലിലാണ് കഴിഞ്ഞദിവസം തിരച്ചിൽ നടത്തിയ മേഖലയിൽ നിന്ന് 150 മീറ്ററോളം അകലെ കാട്ടാനക്കൂട്ടത്തിൻ്റെ സാന്നിധ്യം കണ്ടത്. തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ ദൂരത്തേക്ക് ഓടിക്കു കയായിരുന്നു. ആനകൾ കാടുകയറിയെങ്കിലും നാട്ടുകാരുടെ ഭീ തിയൊഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ഇതേപോലെ ആനക്കൂട്ടത്തെ പടക്കംപൊട്ടിച്ച് ഓടിച്ചിരുന്നുവെങ്കിലും സമീപത്തെവിടെയോ നിലയുറപ്പിച്ച് വീണ്ടും ജനവാസമേഖലയ്ക്ക് സമീപമുള്ള റബ്ബർ തോട്ടങ്ങളിലിറങ്ങിയിരുന്നു.

തോളത്തിരുത്തിൽ വനവകുപ്പ് ഉദ്യോഗസ്ഥന്മാരായ പ്രജീഷ്, അമ്മദ്, രഞ്ജിത്ത്, വാച്ചർമ്മാരായ ജോമോൻ, ജ്യോ തിഷ്, ജാഗ്രതാസമിതി പ്രവർത്തകരായ ജോസ് വെളിയത്ത്, തോമസ് പാണ്ടൻമന, വിൽസൺ പുതുപറമ്പിൽ, മോഹനൻ അലയമ്പ്ര എന്നിവർ പങ്കെടുത്തു. കാട്ടാനക്കൂട്ടം ഒഴിഞ്ഞുപോ യില്ലെങ്കിൽ അടുത്തദിവസം വീണ്ടും മല കയറാൻ തയാറെടുക്കു കയാണു ജാഗ്രതാസമിതി അംഗങ്ങൾ. കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന മേഖലകളിൽ പ്രതിരോധ നട പടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി