കൃഷിയിടത്തിൽ വന്യമ്യഗങ്ങളുടെ വിളയാട്ടം: കർഷകർക്ക് ദുരിതം

 



കൂരാച്ചുണ്ട് : പഞ്ചായത്തിലെകക്കയം ഡാം സൈറ്റ് റോഡരികി : ലെ കൃഷിയിടത്തിൽ വന്യമൃഗ ങ്ങളുടെ വിളയാട്ടം, കർഷകർ കൃ ഷി ഉപേക്ഷിക്കുന്നു. കാട്ടുപോ ത്ത്, കുരങ്ങ്, മലയണ്ണാൻ, കാട്ടു പന്നി ഉൾപ്പെടെയുള്ള വന്യമൃഗ ങ്ങൾ കാർഷിക വിളകൾ പാടെ നശിപ്പിക്കുകയാണ്.


കക്കയം വാലിയുടെ താഴ്ഭാഗ ത്തെ 150 ഏക്കറോളം കൃഷിഭൂമി യിലെ 20 കർഷകരാണ് വെട്ടിലാ യത്. കുരങ്ങുകൂട്ടം തേങ്ങ, കൊ ക്കോ, വാഴ എന്നിവ നശിപ്പിക്കു കയാണ്.


300 തെങ്ങുകളിൽ നിന്നും ഒരുതവണ 5000 തേങ്ങ ലഭിച്ചിരുന്ന മണ്ണനാൽ സ്‌കറിയാച്ചന്റെ കൃഷി യിടത്തിൽ നിന്നു കഴിഞ്ഞ ദിവ സം 500 തേങ്ങയാണ് വിളവെടു ത്തത്. കോയിക്കുന്നേൽ ജോൺ സന്റെ 36 തെങ്ങുകളിൽ നിന്നു കഴിഞ്ഞ ദിവസം വീട്ടാവശ്യത്തി നുള്ള തേങ്ങ പോലും ലഭിച്ചില്ല. വി.ടി.തോമസ് വെളിയംകുളം, ബെന്നി കുറുമുട്ടം, സജി കൊച്ചു പുരയ്ക്കൽ, ജോർജ് കോയിക്കകുന്നേൽ, ജോൺ വേമ്പുവിള എന്നിവരുടെ കൃഷിയും വന്യമൃ ഗങ്ങൾ നശിപ്പിച്ചു.


കഴിഞ്ഞ ദിവസം ഏഴാം പാല ത്തിനു സമീപത്തെ കൃഷി ഭൂമിയിൽ കാട്ടുപോത്തുകൾ ഇറങ്ങിയിരുന്നു. കർഷകൻ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരിച്ചപ്പോൾ വനം വകുപ്പ് പ്രഖ്യാപിച്ച സോളർ വേലി നിർമാണം ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനു സമീപത്ത് കഴിഞ്ഞ മേയിൽ ആരംഭിച്ചിരുന്നു.


എന്നാൽ റോഡരികിൽ വേലി നിർമിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെ പ്രവൃത്തി നിർത്തിവച്ചതും തിരിച്ചടിയാണ്. കൃഷിയിൽ നിന്നും വരുമാനം മുടങ്ങിയതോടെ ബാങ്ക് വായ്‌പ തിരിച്ചടവ്, വിദ്യാർഥികളുടെ പഠനം - ഉൾപ്പെടെ മുടങ്ങി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി