ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്
ബാലുശ്ശേരി: പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്ന(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കേളകം സ്വദേശിനിയാണ് യുവതി. മൂന്നു വർഷം മുൻപായിരുന്നു ശ്രീജിത്തിന്റെയും ജിസ്നയുടെയും വിവാഹം.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം നടക്കുമ്പോൾ രണ്ട് വയസ്സുള്ള മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർതൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്നയെ മരിച്ച നിലയിൽ ജിസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലുശ്ശേരി സിഐ ടി.പി.ദിനേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Comments
Post a Comment