പേരാമ്പ്രയിൽ നിയന്ത്രണംവിട്ട കാർ തെങ്ങിൽ ഇടിച്ച് കയറി അപകടം
പേരാമ്പ്ര: പേരാമ്പ്രയിൽ നിയന്ത്രണംവിട്ട കാർ തെങ്ങിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ബൈപ്പാസിൽ കക്കാട് ഭാഗത്താണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ റോഡരികിലേയ്ക്ക് പാഞ്ഞുകയറി തെങ്ങിൽ ഇടിയ്ക്കുകയായിരുന്നു.
അപകടത്തിൽ പരിക്കുകളൊന്നും കൂടാതെ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ റോഡിൽ നിന്നും തെന്നിമാറി ഫുട്‌പാത്തിലൂടെ റോഡരികിലെ തെങ്ങിൽ ഇടിച്ചു നില്ക്കുകയായിരുന്നു. സംഭവത്തിൽ തെങ് കടപുഴകി വീണു. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.
കോഴിക്കോട് നിന്നും കടിയങ്ങാടേക്ക് പോകുകയായിരുന്ന ചങ്ങരോത്ത് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറും കുടുംബവും സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.

Comments
Post a Comment