കോഴിക്കോട് കുറ്റ്യാടി റൂട്ടിൽആർടിഒ,പൊലീസ് മിന്നൽ പരിശോധന.

 


പേരാമ്പ്ര: കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകളിൽ ആർടിഒ, പൊലീസ് എക്സൈസ്ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. അടിക്കടി ഉണ്ടാകുന്ന അപകടങ്ങളെ തുടർന്നാണ് പരിശോധന. ആർടിഒ പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ ഉള്ളിയേരി നിന്നും കുറ്റ്യാടി നിന്നും വരുന്ന ബസുകളിൽ മഫ്തിയിൽ സഞ്ചാരിച്ചാണ് നിയമലംഘനങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കിയത്.

തുടർന്ന് പേരാമ്പ്ര ബസ്സ്റ്റാൻഡിൽ നിന്നും ആർടിഒ നേരിട്ട് ബസ് പരിശോധിക്കുകയും ബസിലുള്ള ഉദ്യോഗസ്ഥനോട് ബസ് ഡ്രൈവറുടെ ഡ്രൈവിംഗ് രീതി ചോദിച്ച് മനസിലാക്കുകയും ചെയ്‌തു. പല ബസുകളിലും യൂണിഫോം ഇല്ലാതെയും ജിപിഎസ് പ്രവർത്തന ക്ഷമമല്ലാത്തതും അപകടകരമായ ഡ്രൈവിങ്ങും ഉൾപ്പെടെ നിരവധി ലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടു.


റീജിയണൽ ട്രാൻസ്പോർട് ഓഫീസർടി.എം പ്രഗീഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നൂർ മുഹമ്മദ്,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എംജി ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി