കൂരാച്ചുണ്ടിലെ ഫാമിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ

 

🖊️ജോബി മാത്യു 

കൂരാച്ചുണ്ട്: ശങ്കരവയലിൽ ആരോഗ്യ പ്രശ്ന‌ം സൃഷ്ടിക്കു ന്ന ഡെയറി ഫാമിനെതിരെ പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഒട്ടേറെ പരാതി നൽകിയിട്ടും നടപടിയെ ടുക്കുന്നില്ലെന്നു പ്രദേശവാസികളായ നവീൻ പ്രഭാകർ, ജോസ് കുര്യൻ, സാമൂഹിക പ്രവർത്ത കൻ ഷിബു ജോർജ് കട്ടയ്ക്കൽ എന്നിവർ ആരോപിച്ചു. ഫാമിലെ ദുർഗന്ധം രോഗാവസ്ഥയ്ക്ക കാരണമാകുന്നുണ്ട്. സമീപത്തെ കിണറുകളിലെ വെള്ളം മലിനമാ കുന്നു.


പ്രശ്നത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നു ആരോ പിച്ച് 18ന് രാവിലെ 10 മുതൽ പഞ്ചായത്ത് ഓഫിസിനു മുൻ പിൽ നിരാഹാര സമരം നടത്തു മെന്നും പ്രദേശവാസികൾ അറി യിച്ചു. ലൈസൻസിനു വേണ്ടി ഫാം ഉടമ അപേക്ഷ നൽകിയെ ങ്കിലും ആരോഗ്യ വകുപ്പിന്റെ റി പ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് പുതുക്കി നൽകിയി ട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി