മാതാപിതാക്കളെ കുത്തിക്കൊന്നത് മദ്യപിക്കാൻ നൂറുരൂപ കൊടുക്കാത്തതിലെന്ന് മകൻ

 


ആലപ്പുഴ:  ആലപ്പുഴയിൽ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തിയത് മദ്യപിക്കാൻ പണം നൽകാത്തതിനാലാണെന്ന് മകൻ ബാബു പൊലീസിനോട് മൊഴി നൽകി. 100 രൂപ ആവശ്യപ്പെട്ടെങ്കിലും തരാത്തതുകൊണ്ടാണ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.


ബാബു നേരത്തെയും വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ബാബുവിനെതിരെ അമ്മ പരാതി നൽകുകയും ചെയ്‌തിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ബാബു വീണ്ടും മദ്യപിക്കാൻ പണം ചോദിക്കുകയായിരുന്നു.


ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. തങ്കരാജ്, ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മയെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം അച്ഛനെയും മകൻ ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറച്ചിവെട്ടുകാരനാണ് മകൻ ബാബു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത് ബാബുവാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി