ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവെ പ്രവൃത്തി താൽക്കാലികമായി നിർത്താൻ ഹൈക്കോടതി ഉത്തരവ്
ചക്കിട്ടപാറ. ടൗണിലെ റോഡിൻ്റെ അളവ് കഴിയുന്നതുവരെ നിർമാണ പ്രവൃത്തി താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്നലെ ഉച്ചകഴിഞ്ഞ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ് വന്നു. വ്യാപാരികൾ, കെട്ടിട ഉടമകൾ, പൊതുപ്രവർത്തകർ ഉൾപ്പെടെ 8 പേർ ചേർന്നു നൽകിയ ഹർജിയിലാണ് ഉത്തരവ്.
ജൂൺ 10ന് കലക്ടറുടെ നടപടിക്രമം പ്രകാരം തഹസിൽദാരോട് റോഡിന്റെ വീതി കൃത്യമായി അളന്ന് നിർണയിക്കണമെന്നു നിർ ദേശിച്ചത് നടന്നിട്ടില്ലെന്നാണ് ഹർജിക്കാർ കോടതിയിൽ വാദിച്ച 5.
ഹൈക്കോടതി ഇടക്കാല ഉത്തരവിൻ്റെ നമ്പർ സ്‌ഥലത്ത് ഉണ്ടാ യിരുന്ന പെരുവണ്ണാമുഴി പൊലീസിനെ ഹർജിക്കാർ അറിയിച്ച തിനെ തുടർന്ന് പ്രവൃത്തി നിർത്തിവയ്ക്കാൻ പൊലീസ് കരാറു കാരോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രവൃത്തി തൽക്കാലം നിർത്തി വച്ചു.
വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റ് സ്‌ഥലത്ത് എത്തി പണി പുന രാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്ന് പ്രവൃത്തി തുടങ്ങുകയാ യിരുന്നു. പൊലീസ് സ്‌ഥലത്ത് ഉണ്ടായിരുന്നെങ്കിലും മൗനാനു വാദത്തോടെ പണി തുടർന്നു.

Comments
Post a Comment