നാടിന്റെ കൈപിടിച്ച് കരകയറാൻ ബോബിയുടെ കുടുംബം




പശുക്കടവ്:   കേഴമാനിന് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റുമരിച്ച മരുതോങ്കര പഞ്ചായത്ത് പശുക്കടവ് കോങ്ങോട് മലയിലെ ചൂളപ്പറമ്പിൽ ബോബിയുടെ കുടും ബത്തെ നാട് കൈപിടിച്ചുയർ ത്തുന്നു. കുടുംബസഹായകമ്മി റ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി 30-ന് സ്നേഹപ്പയറ്റ് നടക്കും.


പശുക്കടവിലും മുള്ളൻകുന്നി ലുമാണ് സ്നേഹപ്പയറ്റ്. രാവിലെ ഒൻപതുമുതൽ പയറ്റ് ആരംഭി ക്കും. ഈ സ്നേഹ കൂട്ടായ്മയിൽ എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നതായി ജനകീയ കമ്മിറ്റി ഭാരവാഹികൾ പത്രസ മ്മേളനത്തിൽ വ്യക്തമാക്കി.


ബോബിയുടെ സ്വപ്നമായിരു ന്നു അടച്ചുറപ്പുള്ള വീടെന്നത് മൂന്നുമക്കളെയും ഭർത്താ വ് ഷിജുവിനെയും ആ സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്താ നുള്ള ഒരുക്കങ്ങൾ ജനകീയ കമ്മിറ്റി തു ടങ്ങിക്കഴിഞ്ഞു. ബോ ബിക്കായി വീട് പണിയു ന്നത് മുള്ളൻകുന്നിലാണ്. ഓണം കഴിഞ്ഞയുടൻ വീടുപ ണി ആരംഭിക്കും.


ഒരുമാസം കൊണ്ട് വീടിന്റെ പണി തീർക്കുകയാണ് ലക്ഷ്യം. വീടിനുവേണ്ട മെറ്റലും കല്ലും ഇപ്പോൾതന്നെ സ്പോൺസർമാ രെ കിട്ടിയിട്ടുണ്ട്.കോങ്ങോട് മലയുടെ ഏറ്റ വും മുകളിൽ വനാതിർത്തിയിൽ പശുവിനെ വളർത്തിയും തൊ ഴിലുറപ്പു ജോലി ചെയ്തും കാട്ടുമൃഗങ്ങളോട് മല്ല ടിച്ചും പകലന്തി യോളം കഷ്ട പ്പെടുന്ന വിട്ട മ്മയായിരുന്നു ബോബി. ഈ അവസരത്തിലാ ണ് കുനിന്മേൽകു രു എന്ന പോലെ വീടു നിർമാണത്തിന് സ്വകാര്യ ധന കാര്യസ്ഥാപനത്തിൽനിന്നുമെ ടുത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണിയെത്തി. എല്ലാവിധത്തി ലും ഊരാക്കുടുക്കിൽപ്പെട്ട സമ യത്താണ് ബോബിയുടെ ദാരു ണമായ മരണം.


വീടിനുപുറമേ പഠിക്കാൻമിടു ക്കരായ ബോബിയുടെ മക്കളു ടെ വിദ്യാഭ്യാസം, ജപ്തി നടപടിക ളിൽനിന്നുള്ള മോചനം എന്നിവയെല്ലാം കമ്മിറ്റിയുടെ ലക്ഷ്യ മാണ്. സർക്കാർതലത്തിൽ ഇടപെ ട്ടുകൊണ്ട് കഴിയാവുന്ന എല്ലാ സഹായങ്ങളും കുടുംബത്തിന് എത്തിച്ചുകൊടുക്കാനും ശ്രമംതു ടങ്ങിയെന്ന് ഭാരവാഹികൾ പറ ഞ്ഞു. കേരള ഗ്രാമീണബാങ്കിന്റെ മരുതോങ്കര ശാഖയിൽ അക്കൗ ണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40152101081084, ഐഎ ഫ്എസ്‌സി കോഡ്: കെഎൽജി ബി0040152.


പത്രസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, ഫ.ടിൽ ജോ തോമസ്, സി.പി. ബാബുരാജ്, കൺവീനർ ഡെന്നീസ് തോമസ്, റോബിറ്റ് പുതുക്കുളങ്ങര, പി. ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി