അമൻ പറക്കാനൊരുങ്ങുന്നു, ചിറകുകളില്ലാതെ
കോഴിക്കോട് : എവറസ്റ്റിന്റെ വെ ള്ളപുതച്ച മടിത്തട്ടുകൾ അമനെ നോക്കി പുഞ്ചിരിയോടെ കൈവി ശുന്നുണ്ട്. അവിടേക്ക് നടന്നുകയ റാൻ അമന്റെ കാലുകൾക്ക് ഇന്ന് ഇരട്ടിക്കരുത്തുണ്ട്. 'ലോക്കോ മോട്ടോർ ഡിസബിലിറ്റി' ബാധി ച്ച അമന് ജന്മനാൽ കൈകളില്ല. കൈകൾക്കുപകരം തന്റെ ഇച്ഛാ ശക്തിയും ലക്ഷ്യത്തോടുള്ള അട ങ്ങാത്ത അഭിനിവേശവും അമന് താങ്ങായിമാറുന്നു.
വരുന്ന സ്വാതന്ത്ര്യദിനത്തിൽ എവറസ്റ്റിന്റെ ബേസ് ക്യാമ്പി ലെത്തി ഇന്ത്യയുടെ ത്രിവർണപ താക ഉയർത്തുന്നതാണ് അമന്റെ മനസ്സുനിറയെ.
ബേപ്പൂർ അരക്കിണർ സ്വദേ ശിയായ എൻ.കെ. അമൻ അലി കോഴിക്കോട് റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. പർവതാരോഹ കൻ ഷെയ്ഖ് ഹസ്സൻ ഖാൻ നയി ക്കുന്ന 20 അംഗ മലയാളിസംഘ ത്തിന്റെ ഭാഗമായാണ് അമൻ എവറസ്റ്റിലേക്ക് പോകാനൊരുങ്ങുന്നത്. ഭിന്നശേഷി കാർഡിൽ '90 ശതമാനം അംഗപരിമിതൻ' എന്ന് അടയാളപ്പെടുത്തിയ ഈ മിടുക്കൻ ഇതുവരെ കീഴടക്കിയ ത് 5200, 4800 അടി ഉയരമുള്ള മലകളാണ്.
കാലുകൾകൊണ്ട് മനോഹര മായ ചിത്രങ്ങൾ അമൻ വരയ്ക്കു മായിരുന്നു. താത്പര്യം ഫുട്ബോ ളിനോടായിരുന്നു. പക്ഷേ, ശാരീ രികക്ഷമത കൂടുതലുള്ള കളിക ളിൽ ഏർപ്പെടരുതെന്ന ഡോക്ടറു ടെ നിർദേശപ്രകാരം ഫുട്‌ബോൾ എന്ന ആഗ്രഹത്തെ ഉപേക്ഷിക്കേ ണ്ടിവന്നു.
സമപ്രായക്കാരായ കൂട്ടുകാർ കളിക്കുന്നതും രസിക്കുന്നതും അകലെമാറിനിന്നു കാണാനേ അമന് സാധിച്ചുള്ളൂ. ഗോകുലം എഫ്സിയുടെ 'മഴവില്ല്' എന്ന ഭി ന്നശേഷിക്യാമ്പാണ് അമൻ്റെ സ്വ പ്നങ്ങളുടെ വഴിതിരിച്ചത്. വയനാ ട് കുറുമ്പാലക്കോട്ടയിലേക്ക് നട ത്തിയ ആദ്യ ട്രക്കിങ് അമന് നൽ കിയ അനുഭൂതി ചെറുതല്ല.
പിന്നീട് കാറ്റുകുന്ന്, സമുദ്രനിര പ്പിൽനിന്ന് 6670 അടി ഉയരത്തി ലുള്ള വയനാട് സായിപ്പുകുന്ന്, ബാണാസുര ഹിൽ എന്നിവയെ ല്ലാം കീഴടക്കാൻ പ്രചോദനമായ തും ഇതേ കാറ്റാണ്. ഷെയ്‌ഖ്
ഹസ്സൻ ഖാന്റെ സോഷ്യൽമീ ഡിയ പോസ്റ്റുകൾ കണ്ടതും ക്യാ മ്പ് അംഗങ്ങളോട് ആഗ്രഹം പ്ര കടിപ്പിച്ചതും അമനായിരുന്നു. 20 അംഗ സംഘത്തിൽ ഭാഗമായതി നെത്തുടർന്ന് അടിമാലി മാങ്കുള ത്ത് ശാരീരികപരിശീലനം നേടി ക്കഴിഞ്ഞു അമൻ. മൂന്നിന് കോ ഴിക്കോട്ടുനിന്ന് പുറപ്പെടും. 15-ന് ബെയ്‌സ് ക്യാമ്പിൽ എത്തുമെ ന്നാണ് കരുതുന്നത്.
പിതാവ് എൻ.കെ. നൗഷാദ് അലി, മാതാവ് സി. റസിയ, സഹോദരി എൻ.കെ. ആഷ്ന, പരിശീലകൻ പി. മുഹമ്മദ് ഷഹൽ എന്നിവരുടെ പിന്തുണ യാണ് അമൻ്റെ കരുത്ത്. അമന് പിന്തുണയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസും കഴിഞ്ഞദി വസമെത്തിയിരുന്നു. അമന് നട ന്നുകയറാൻ ഇനിയും ഒരുപാട് ഉയരങ്ങളുണ്ട്; സ്വപ്നങ്ങൾകൊ ണ്ട് കെട്ടിപ്പടുത്ത ഉയരങ്ങൾ. നടന്നുനീങ്ങാനുള്ള പാതകളിൽ മനഃശക്തിയുടെ വെളിച്ചം അവന് വഴികാട്ടും.

Comments
Post a Comment