മലയോര ബസ് റൂട്ട് മാറ്റുന്നതിൽ ചക്കിട്ടപാറയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു; മണ്ഡലം പ്രസിഡൻ്റ് അധികൃതർക്ക് നിവേദനം നൽകി
ചക്കിട്ടപാറ: മലയോരത്തെ ജനങ്ങളുടെ പ്രധാന ആശ്രയ മായ സ്വകാര്യ ബസ് റൂട്ട് മാറ്റാനു ള്ള നീക്കത്തിന് അധികൃതർ അനുമതി നൽകരുതെന്നും ചക്കി ട്ടപാറ റൂട്ടിലുള്ള സർവീസ് നില നിർത്തണമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി ആവശ്യപ്പെട്ടു.
26-08-2025 ലെ ആർ ടി എ യോഗത്തിലെ അജണ്ട ഐറ്റം നമ്പർ 54 കക്കയം തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ 18 എ ജി 5670 ബസ്സുടമ രജനി ആർ. ഷാജി എൻ.കെ പാറക്കൽ ഹൗസ് നരിപ്പറ്റ എന്നവർ പ്രസ്‌തുത റൂട്ടിൻ്റെ എക്‌സറ്റഷൻ സംബന്ധമായി നൽകിയിരിക്കുന്ന അപേക്ഷ പരിഗണിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. പ്രസ്‌തുത ബസ് 30 വർഷത്തിലധികമായി കക്കയം കല്ലാ നോട് കൂരാച്ചുണ്ട് കുറ്റ്യാടി വഴി 9.30 ന് തലശ്ശേരിയിൽ എത്തി. അതിനുശേഷം ഒരു ട്രിപ്പ് പേരാമ്പ്ര വരെയും വൈകുന്നേരം 4.30 മണിയോടുകൂടി കുറ്റ്യാടി കടിയങ്ങാട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുരാ ച്ചുണ്ട് വഴി 7 മണിയോടുകൂടി കക്കയത്ത് എത്തിച്ചേരുന്ന നിലയിലായിരുന്നു സർവീസ് നടത്തിയിരു ന്നത്. എന്നാൽ ഇപ്പോൾ പെരുവണ്ണാമൂഴി ചക്കിട്ടപാറ കുളത്തുവയൽ വഴിയുള്ള ട്രിപ്പ് ഒഴിവാക്കി പേരാമ്പ്ര വഴിക്ക് സർവീസ് നടത്താനുള്ള നീക്കമാണ് നടത്തുന്നത്. നിരവധി സർക്കാർ ഉദ്യോഗ സ്ഥർ മുതൽ കൂലിപ്പണിക്കാർ വരെയും, കൂടാതെ മലബാർ ക്യാൻസർ സെൻ്ററിലേക്കുള്ള രോഗികൾ ആശ്രയിച്ചിരുന്നതുമായ ഈ ബസ് സർവീസ് മലയോര മേഖലയിൽ നിന്ന് മാറ്റരുതെന്ന് അഭ്യർത്ഥി ക്കുന്നു.
എന്ന്,
റെജി കോച്ചേരി,
പ്രസിഡണ്ട്,
മണഡലം കോൺഗ്രസ് കമ്മിറ്റി, ചക്കിട്ടപാറ

Comments
Post a Comment